സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധം: കാന്തപുരം

Kanthapuram
കോഴിക്കോട്: സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്നും സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ ചുമതലകളാണ് ഏല്‍പിക്കപ്പെട്ടിട്ടുളളതെന്നും സുന്നി മത പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍.

പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീകളുടെ പദവിയെക്കുറിച്ച് സംസാരിയ്ക്കുമ്പോഴാണ് ആര്‍എസ്എസ് തലവന്റെ വഴിയേ കാന്തപുരവും പോകുന്നത്. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.

ഫെമിനിസം പാശ്ചാത്യ ആശയമാണ്. മറ്റുളള ആശയങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിന് ചേരുന്നതാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണും പെണ്ണും തുല്യരാണെന്ന ചിന്താഗതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണം. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചാണ് ആര്‍എസ്എസ് നേതാവ് പറഞ്ഞത്. അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നില്ല. എന്നാല്‍ അടിസ്ഥാന പ്രശ്‌നം അതുതന്നെയാണ്. ഇത് ചര്‍ച്ച ചെയ്യപ്പെടണം-കാന്തപുരം പറഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും അഭിമുഖത്തില്‍ കാന്തപുരം നിലപാട് വ്യക്തമാക്കുന്നുണ്ട്. ഞങ്ങള്‍ എന്ത് ധരിയ്ക്കണമെന്ന് പറയേണ്ട, ഞങ്ങളെ അക്രമിയ്ക്കരുതെന്ന് മറ്റുള്ളവരോട് പറയുകയാണ് വേണ്ടത്. ദില്ലി പ്രക്ഷോഭത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം ഇക്കാര്യം വിശദീകരിയ്ക്കുന്നത്. ഞങ്ങളുടെ വീടുകള്‍ തുറന്നിടും പക്ഷേ നിങ്ങള്‍ മോഷ്ടിയ്ക്കരുത് എന്ന് പറയുന്നത് പോലെയാണിതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടുന്നു.

അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറവാണ്. സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ അവിടെയുണ്ട്. അതവര്‍ക്ക് ദുരിതം വരുത്തിവെയ്ക്കുന്നില്ല. എന്നാലിവിടെ കാര്യങ്ങള്‍ തിരിച്ചാണ്. പരിധിയില്ലാത്ത സ്വാതന്ത്രമാണ് അടിസ്ഥാപ്രശ്‌നമെന്നും കാന്തപുരം ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+