Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാറൂഖ് ഖാന് സംരക്ഷണം നല്‍കണം: പാകിസ്താന്‍

Sharukh Khan
ബോളിവുഡ് താരം ഷാറൂഖ് ഖാന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ആവശ്യപ്പെട്ടു. ഷാറൂഖ് ഖാന്‍ ഇന്ത്യക്കാരനായ നടനാണ്. അദ്ദേഹം ഇന്ത്യക്കാരനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഷാറൂഖിനെ കുറ്റം പറയുന്ന എല്ലാ ഇന്ത്യന്‍ സഹോദരന്മാരും സഹോദരിമാരും അദ്ദേഹം ഒരു സിനിമാതാരമാണെന്ന സത്യം മനസ്സിലാക്കണം.

എതിരേ സംസാരിക്കുന്നുവെന്നതിനര്‍ത്ഥം ഭീഷണിപ്പെടുത്തുകയെന്നു തന്നെയാണ്. സ്‌നേഹത്തിന്റെ ഐക്യത്തിന്റെയും പ്രതീകമായ ഷാറൂഖിനെതിരേയുള്ള ഭീഷണികള്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. അമേരിക്കയിലെ ഭീകരാക്രമണത്തിനുശേഷം മുസ്ലീമായതിനാല്‍ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ച് ഷാറൂഖ് ഖാന്‍ ഒരു മാഗസിനില്‍ എഴുതിയിരുന്നു. പാകിസ്താനിലേക്ക് താമസം മാറ്റണമെന്ന് മുംബൈ ആക്രമണക്കേസിലെ മുഖ്യസൂത്രധാരനും ജമാത്ത് ഉദ് ദഅ്‌വ നേതാവുമായ ഹാഫിസ് സെയ്ദും ആവശ്യപ്പെട്ടത് ഇതോടൊപ്പം കൂട്ടിവായിക്കണം.

ഇന്ത്യയിലെ പോലെ തന്നെ പാകിസ്താനിലും ഷാറൂഖ് ഖാന് ലക്ഷകണക്കിന് ആരാധകരുണ്ട്. സെപ്തംബറിലെ ഭീകരാക്രമണത്തിനുശേഷം ഷാറൂഖ് ഖാന് ബുദ്ധിമുട്ട് അനുഭവപ്പെട്ട് അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലാണ്. മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം പോലും എയര്‍പോര്‍ട്ടില്‍ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വെച്ച് ഇന്ത്യയില്‍ ഷാറൂഖ് ഖാന് ഭീഷണിയുണ്ടെന്ന രീതിയില്‍ പ്രസ്താവനയിറക്കാന്‍ പാകിസ്താന്‍ മത്സരിക്കുന്നതിന്റെ യുക്തി വളരെ ലളിതമാണ്. ഇന്ത്യയെ കൂട്ടിയിണക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഘടകമാണ് ബോളിവുഡ് . അവിടെയും വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകാനുള്ള ശ്രമമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ഷാറൂഖ് ഖാനെ പോലുള്ള മുസ്ലീങ്ങള്‍ക്കും രക്ഷയില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഡനീക്കമാണ് ഇതിനു പിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+