വിശ്വരൂപത്തിന്റെ വിലക്ക് നീക്കി

ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് ചില മതമൗലികവാദസംഘടനകള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം വിലക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 100 കോടിയോളം മുതല്‍മുടക്കി നിര്‍മിച്ച ചിത്രത്തിന്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാവുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കമലഹാസന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി.
ചിത്രം പ്രദര്‍ശിപ്പിക്കുന്നത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവസാനം വരെ കോടതിയില്‍ സ്വീകരിച്ച നിലപാട്. ചിത്രത്തിലെ വിവാദവിഷയമായ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു നീക്കിയാല്‍ അനുമതി നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ജഡ്ജി കെ വെങ്കിടരാമന്റെ നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി കമലഹാസന്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവിറക്കിയത്. ഏറ്റവും വലിയ മാര്‍ക്കറ്റായ തമിഴ്‌നാട്ടില്‍ ചിത്രമിറങ്ങാത്തത് കമലഹാസന് കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്. ഡിടിഎച്ച് റിലീസിങിലൂടെ മുടക്കുമുതലിന്റെ 50 ശതമാനം കണ്ടെത്താനുള്ള ശ്രമവും വിതരണക്കാരുടെ എതിര്‍പ്പ് മൂലം ഉപേക്ഷിച്ചിരുന്നു.












Click it and Unblock the Notifications