കരിഓയിലൊഴിച്ച് കെഎസ്‌യുക്കാരുടെ തെമ്മാടിത്തരം

ഫീസ് വര്‍ദ്ധനയുടെ പേരില്‍ എട്ടു പേരായിരുന്നു കെഎസ്‌യുവിന്റെ കൊടിയുമേന്തി പ്രതിഷേധം നടത്തിയത്. ഡയറക്ടറെ ആദ്യം ഉപരോധിച്ച ഇവരുമായി എന്തിനാണ് വന്നതെന്ന് അന്വേഷിച്ച് ചര്‍ച്ച നടത്താനും ഡയറക്ടര്‍ തയാറായിരുന്നു. ഓഫീസര്‍ക്ക് മുന്നിലുള്ള കസേരയിലിരുന്ന് അഞ്ച് മിനിറ്റോളം ചര്‍ച്ച നടത്തിയ ശേഷം എഴുന്നേറ്റ പ്രവര്‍ത്തര്‍ യാതൊരു പ്രകോപനവുമില്ലാതെ കൈയ്യില്‍ കരുതിയിരുന്ന കരി ഓയില്‍ ഓഫീസറുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.
ഇതിനിടെ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ച ജീവനക്കാരെ ഇവര്‍ പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മേശപ്പുറത്തിരുന്ന ഫയലുകളിലും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലും കരി ഓയില്‍ വീണിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തിനെതിരേ വിവിധ മുന്‍ കെഎസ്‌യു നേതാക്കള്‍ തന്നെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പ്രാകൃതമായ രീതിയാണ് നടന്നതെന്നും ഇതിലുള്‍പ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി സിപ്പി നൂറുദ്ദിനെ പുറത്താക്കിയിട്ടുണ്ട്.
ഇത്തരം സമരങ്ങള്‍ കെഎസ്‌യുവിന്റെ രീതിയല്ല. ഈ പ്രവര്‍ത്തി ചെയ്തതോടെ അവര്‍ക്ക് കെഎസ്‌യുക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല പ്രതിഷേധം നടന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. സംഭവത്തില്‍ പോലീസ് എട്ടു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications