അഫ്സല് ഗുരുവിന്റെ മൃതശരീരം സംസ്ക്കരിച്ചു

വധശിക്ഷ നടപ്പാക്കിയ വിവരം മാധ്യമങ്ങളോട് വിശദീകരിയ്ക്കുമ്പോള്‍ തന്നെ മൃതദേഹം ജയില്‍ വളപ്പിനുള്ളില്‍ തന്നെ സംസ്ക്കരിയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ് അറിയിച്ചിരുന്നു. അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുത്താല്‍ അത് കശ്മീരില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. അതിനാലാണ് ജയില്‍ വളപ്പില്‍ തന്നെ മൃതദേഹം സംസ്ക്കരിക്കാന്‍ തീരുമാനിച്ചത്. തൂക്കിലേറ്റുന്ന കാര്യം അഫ്സല് ഗുരുവിന്റെ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ആര്‍കെ സിങ് പറഞ്ഞു.
അതേസമയം മൃതദേഹം വിട്ടുതരണമെന്ന് അഫ്സല് ഗുരുവിന്റെ സഹോദരന് മുഷ്താഖ് ഗുരു അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ഈയാവശ്യം നിരസിച്ചാല്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും മുഷ്താഖ് ഗുരു മുന്നറിയിപ്പ് നല്കി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മൃതദേഹം വിട്ടുതരണമെന്ന ആവശ്യപ്പെട്ടത്. തൂക്കിലേറ്റുമെന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫെബ്രുവരി മൂന്നിനാണ് അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത്. പിറ്റേന്ന് വധശിക്ഷ നടപ്പാക്കുന്ന ഉത്തരവില്‍ ആഭ്യന്തര മന്ത്രി ഒപ്പുവച്ചതോടെയാണ് വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായത്.
ശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ അഫ്സല് ഗുരുവിന്റെ ജന്മനാടായ കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ദില്ലിയിലുംസുരക്ഷ ശക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അധികം പൊലീസിനെ വിന്യസിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications