നൈജീരിയയില്‍ പോളിയോ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കാനോയില്‍ രണ്ടിടത്ത് ആക്രമണങ്ങള്‍ നടന്നത്. പോളിയോ കേന്ദ്രത്തിലേക്കു മോട്ടോര്‍ബൈക്കിലെത്തിയ അക്രമികള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
30മിനിറ്റുകള്‍ക്കു ശേഷം ആക്രമികള്‍ കാനോയ്ക്ക് പുറത്തുള്ള ഒരു ക്ലിനിക്കില്‍ അക്രമം നടത്താനിരുന്നതാണ്. പോളിയോ കൊടുക്കുന്നത് നൈജീരിയയില്‍ നിരോധിച്ചിരുന്നു. ഇവിടുത്തെ മുസ്ലിം നേതാക്കള്‍ പോളിയോ യജ്ഞത്തിനെതിരേ പ്രചരണങ്ങള്‍ നടത്തിയിരുന്നു.
പോളിയോ മരുന്നുകള്‍ പ്രത്യുത്പാദന ശേഷി നഷ്ടപ്പെടുത്തുമെന്ന തെറ്റിദ്ധാരണയാണ് ഇത്തരം ആക്രമണത്തിന്റെ പിന്നിലെന്ന് കരുതപ്പെടുന്നു. വിവിധ സംഘടനകള്‍ പോളിയോക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പോളിയോ പ്രതിരോധ പ്രവര്‍ത്തനം പാശ്ചാത്യ ഗൂഢാലോചനയാണെന്നാരോപിച്ച് അതിനെതിരെ പാക് താലിബാന്‍ നേരത്തേ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. പകര്‍ച്ചവ്യാധിയായ പോളിയോ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാന്‍, ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് വിവിധ രാജ്യങ്ങളില്‍ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നത്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളോടൊപ്പം പോളിയോ രോഗം പ്രധാന ആരോഗ്യ പ്രശ്‌നമായി നില്‍ക്കുന്ന രാജ്യമാണ് നൈജീരിയ. ലോകത്തെ മിക്ക രാജ്യങ്ങളിലും പോളിയോ ഉന്മൂലനം ചെയ്‌തെങ്കിലും ഈ മൂന്ന് രാജ്യങ്ങളിലും ഇപ്പോഴും ഈ രോഗം നിലനില്‍ക്കുന്നുണ്ട്. അണുബാധയേറ്റ മരുന്നുകളാണ് കുട്ടികള്‍ക്ക് കൊടുക്കാന്‍ കൊണ്ടുവരുന്നതെന്ന ഇസ്ലാമിക് മതനേതാക്കളുടെ പ്രസംഗമാണ് ആക്രമികളെ പ്രകോപിതരാക്കിയത്.
ഈ വര്‍ഷം ഏറ്റവുമധികം പോളിയോ ബാധ രേഖപ്പെടുത്തിയത് നെജീരിയയിലാണ് 97 കേസുകള്‍. കഴിഞ്ഞവര്‍ഷം പാകിസ്ഥനില്‍ 47 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2011 ല്‍ 15 കുട്ടികള്‍ പോളിയോമൂലം വികലാംഗരായി.
അഫ്ഗാനിസ്ഥാനില്‍ 26 പേര്‍ക്കും പോളിയോ ബാധയുണ്ടായി. ഈ രാജ്യങ്ങളെക്കൂടി പോളിയോ വിമുക്ത രാജ്യമാക്കിയാലെ ഭൂമുഖത്തു നിന്ന് ഈ രോഗം പൂര്‍ണമായി ഉന്മൂലനം ചെയ്യാനാകൂ. അതിനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന തീവ്രശ്രമത്തിന്റെ ഭാഗമാണ് പോളിയോ വാക്‌സിനേഷന്‍.












Click it and Unblock the Notifications