കടക്കെണി:ആന്ധ്രയില്‍ കര്‍ഷകര്‍ അവയവം വില്‍ക്കുന്നു

52000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ മൊപ്പം പണത്തിന്റെ കൂടുതല്‍ പങ്കും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ചെലവഴിച്ചിരിക്കുന്നത്. ഇതൊന്നും ഫലപ്രദമായില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി ഉയര്‍ത്തിക്കാണിച്ചാണ് ക2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുനേടിയത്. എന്നാല്‍ ഭരണംലഭിച്ചപ്പോള്‍ പദ്ധതി വേണ്ടവിധം നടപ്പിലാക്കാനും അതിന്റെ ഗുണം കര്‍ഷകരിലേയ്‌ക്കെത്തിയ്ക്കാനും ഭരണനേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഫണ്ട് ദുര്‍വിനിയോഗവും നടത്തിപ്പില്‍ നടന്ന വലിയ അഴിമതികളുമാണ് കര്‍ഷകരെ അവയവവില്‍പ്പനയിലേയ്ക്ക നയിച്ചിരിക്കുന്നത്. ദിവസവരുമാനം കൊണ്ട് കടം വീട്ടാന്‍ കഴിയാത്തവരാണ് കിഡ്‌നി ഉള്‍പ്പെടെ അവയവങ്ങള്‍ വില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്.
പദ്ധതിയ്ക്ക് വകയിരുത്തിയ തുകയുടെ 57ശതമാനം ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ലഭിച്ചത്. ആന്ധ്രയ്ക്ക് 11,000 കോടിരൂപയും യുപിയ്ക്ക് 9,095 കോടിയും മഹാരാഷ്ട്രയ്ക്ക് 8900 കോടിയുമാണ് നല്‍കിയത്.
കടാശ്വാസമെന്ന് സ്വപ്‌നം മുന്നിലേയ്ക്കിട്ടുകൊടുത്ത് ആന്ധ്രയില്‍ 31 സീറ്റും, യുപിയില്‍ 22 സീറ്റും മഹാരാഷ്ട്രയില്‍ 16 സീറ്റുമാണ് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ കടാശ്വാസപദ്ധതിതന്നെ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആന്ധ്രയിലുള്‍പ്പെടെ പദ്ധതി നടത്തിപ്പില്‍ വലിയ ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടില്‍ പറയുന്നു. പലേടത്തും അര്‍ഹതയില്ലാത്ത കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്, കടത്തില്‍ മൂക്കുകുത്തിക്കിടക്കുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല.
വിവിധ സംസ്ഥാനങ്ങളില്‍ കടാശ്വാസപദ്ധതിയുമായി ബന്ധപ്പെട്ട ബാങ്കുകളുടെയും സ്ഥാനങ്ങളുടെയും കണക്കുകള്‍ പരിശോധിച്ചാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 715 ബാങ്കുകളുടെ 25 സംസ്ഥാനങ്ങളിലെ 92 ശാഖകളില്‍ നിന്നുള്ള രേഖകളാണ് പഠനവിധേയമാക്കിയത്. ഈ ബാങ്കുകളിലെല്ലമായി 80,000 കര്‍ഷകരുടെ ലോണ്‍ അക്കണ്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications