എല്ലാവരെയും പറ്റിച്ചു; മോഡി കണ്ടത് ടൈറ്റാനിക് 3ഡി

രാജ്യത്തെ രാഷ്ട്രീയനേതാക്കളില്‍ ഓണ്‍ലൈന്‍ മാധ്യമത്തെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരാള്‍കൂടിയാണ് മോഡി. അഭിപ്രായപ്രകടനത്തിനും ജനങ്ങളെ ആഹ്വാനം ചെയ്യുന്നതിനുമെല്ലാം അദ്ദേഹം ഓണ്‍ലൈന്‍ മാധ്യമം ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം മോഡി താന്‍ വൈകീട്ടൊരു സിനിമ കാണാന്‍ പോരുന്നുവെന്ന് ട്വീറ്റ് ചെയ്തു. മാര്‍ച്ച് 11ന് തിങ്കളാഴ്ച ഗുജറാത്തിലെ എല്ലാ എംഎല്‍എമാര്‍ക്കും ഒപ്പം സിനിമയ്ക്ക് പോകുമെന്നായിരുന്നു മോഡിയുടെ ട്വീറ്റ്.
സംഭവം പുറത്തായതോടെ മോഡി ഏത് സിനിമയായിരിക്കും കാണാന്‍ പോവുന്നത് എന്നതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരൊറ്റ ഉത്തരമേയുണ്ടായിരുന്നുള്ളു, മോഡി കാണാന്‍ പോകുന്നത് അഭിഷേക് കപൂറിന്റെ കൈപോചെ യാണെന്ന്. ഇത്തരത്തില്‍ അഭിപ്രായമുയരാന്‍ കാരണം മറ്റൊന്നുമല്ല, ചേതന്‍ ഭഗത്തിന്റെ ജനപ്രിയ നോവലിന്റെ സിനിമാരൂപമായ കൈ പോ ചെയ്ക്ക് മോഡി അജണ്ടയുണ്ടെന്ന മട്ടില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ ഗോധ്ര കലാപം സംബന്ധിച്ചുള്ള പരാമര്‍ശമാണ് ഇത്തരമൊരു അഭിപ്രായമുയരാന്‍ ഇടയാക്കിയത്.
അപ്പോള്‍പ്പിന്നെ മോഡി കാണാന്‍ പോകുന്നത് ഈ ചിത്രം തന്നെയായിരിക്കുമെന്ന് ആളുകള്‍ ഊഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്തായാലും തിങ്കളാഴ്ച വൈകുന്നേരം മോഡി സിനിമ കാണാനെത്തിയതോടെ സകല ചര്‍ച്ചകളും പൊളിഞ്ഞടുങ്ങി. കാരണം മോഡി കയറിയത് ടൈറ്റാനിക്കിന്റെ ത്രിഡി വേര്‍ഷന്‍ കാണാനായിരുന്നു. എന്തായാലും ചര്‍ച്ചകളൊക്കെ ഇതോടെ അവസാനിച്ചു.
മോഡി കൈ പൊ ചെയ്ക്കായിരുന്നു കയറിയതെങ്കില്‍ അതദ്ദേഹം കാണാനുള്ള കാരണങ്ങള്‍ അന്വേഷിച്ചാവുമായിരുന്നു നിരീക്ഷകരുടെ ഓട്ടം. മാത്രവുമല്ല അത് കൈ പൊ ചെയ്ക്ക് വലിയൊരു പരസ്യംകൂടിയാവുകയും ചെയ്യുമായിരുന്നു. എന്തായാലും രണ്ടും നടന്നില്ല. പകരം മോഡി ജെയിംസ് കാമറൂണിന്റെ മനോഹരമായ റൊമാന്റിക് പടത്തിന്റെ ത്രിഡി വേര്‍ഷന്‍ കണ്ടുതിരിച്ചുപോയി. പതിവായി തിയേറ്ററിലെത്തി സിനിമ കാണുന്ന ആളല്ല മോഡി, ഇതിന് മുമ്പ് 2010ലാണ് അദ്ദേഹം തിയേറ്ററിലെത്തി സിനിമകണ്ടതായി വാര്‍ത്ത വന്നത്. അന്ന് അമിതാഭ് ബച്ചന്‍ അഭിനയിച്ച പാ എന്ന ചിത്രം കാണാനായിരുന്നു മോഡി എത്തിയത്.












Click it and Unblock the Notifications