Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടബലാത്സംഗം, കുറ്റം ഇരകളുടെതാണെന്ന് മന്ത്രി

ഭോപ്പാല്‍::സ്വിസ് യുവതി കൂട്ടമാനഭംഗത്തിനിരയായത് നിയമം പാലിക്കാത്തതുകൊണ്ടാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉമാ ശങ്കര്‍ ഗുപ്ത. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചശേഷമാണ് മന്ത്രിയുടെ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്ര സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കണമെന്ന നിയമം വിദേശ വിനോദസഞ്ചാരികള്‍ പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കേസില്‍ പ്രതികളായ അഞ്ചുപേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറുപേര്‍ അടങ്ങുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അറസ്റ്റിലായവരെല്ലാം ഗ്രാമത്തിലെ ചെറുകിട കര്‍ഷകരാണ്. ബാബ, ഭുത, റാംപ്രൊ, ബ്രജേഷ്, വിഷ്ണു കഞ്ജാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഒളിവില്‍പോയ ആറാംപ്രതി നിതിന്‍ കജ്ജാറിനായുള്ള അന്വേഷണം തുടരുകയാണ്. സ്വിസ് ദമ്പതിമാരില്‍നിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, പണം എന്നിവ ഇവരില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Swiss Gang Rape

ഭര്‍ത്താവിനൊപ്പം ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് ധാട്യയിലെ വനമേഖലയില്‍ ആറുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. സൈക്കിള്‍ സവാരിയിലൂടെ ലോകം പര്യടനം നടത്തുന്ന സാഹസികസഞ്ചാരികളായിരുന്നു യുവതിയും ഭര്‍ത്താവും. മാര്‍ച്ച് 15ന് രാത്രി റോഡരികില്‍ ടെന്റ് കെട്ടി വിശ്രമിക്കാന്‍ ഒരുങ്ങവേയാണ് സംഭവം. ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദിച്ചശേഷം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. മോഷണം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി 20 പേരെ മധ്യപ്രദേശ് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അക്രമികളില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും ഇരുട്ടായതിനാല്‍ കൃത്യമായ എണ്ണം അറിയില്ലെന്നുമായിരുന്നു ദമ്പതിമാരുടെ മൊഴി. ശനിയാഴ്ച ഗ്വാളിയോറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി അന്നുതന്നെ ആസ്പത്രി വിട്ടിരുന്നു. ഇവര്‍ പിന്നീട് ദില്ലിക്ക് പോയി.

മൂന്നുമാസത്തെ അവധിക്കാലം ചെലവഴിക്കാന്‍ ഇന്ത്യയിലെത്തെിയ ദമ്പതിമാര്‍ ക്ഷേത്രനഗരമായ ഓര്‍ച്ച സന്ദര്‍ശിച്ചശേഷം ആഗ്രയിലേക്ക് പോവുകയായിരുന്നു. ദമ്പതിമാരുമായി സംസാരിച്ച ഇന്ത്യയിലെ സ്വിസ് സ്ഥാനപതി ലിനസ് വോണ്‍ കാസ്റ്റല്‍മര്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. ദമ്പതിമാര്‍ക്ക് സ്വിസ് സര്‍ക്കാറിന്റെ സഹായവും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+