മുഷറഫിന് പാകിസ്താനിലും ചെരിപ്പേറ്

പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് പര്‍വ്വേസ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തുന്നതിന് മുന്നോടിയായി രാജ്യത്ത് നിലനില്‍ക്കുന്ന മൂന്ന് കേസുകളില്‍ മുഷാറഫിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിന്റെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുഷറഫ് ഇന്ന് കോടതിയിലെത്തിയത്. കോടതി പരിസരത്ത് മുഷറഫിനെതിരെ മുദ്രാവാക്യം വിളികളോടെ രംഗത്തെത്തി. ഇതിനിടയില്‍ ഒരാള്‍ മുഷറഫിന് നേരെ ചെരിപ്പ് വലിച്ചെറിയുകയായിരുന്നു.
എന്നാല്‍ ചെരിപ്പ് മുഷറഫിന്റെ ദേഹത്ത് കൊണ്ടില്ല. മുഷറഫിന്റെ വരവ് പ്രമാണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയിട്ടും മുഷറഫിന് പ്രതിഷേധക്കാരുടെ ചെരിപ്പേറില്‍ നിന്നും രക്ഷപ്പെടാനായില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ മുഷറഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
കശ്മീര്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന പ്രസ്താവനയോടെ പാകിസ്താനിലെ ജനങ്ങളെ സ്വന്തം പക്ഷത്ത് ചേര്‍ക്കാന്‍ മുഷറഫ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഏറെക്കാലത്തിന് ശേഷം നാട്ടിലെത്തിയ മുഷറഫിന് ജനപിന്തുണയുണ്ടോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നതായി ചെരിപ്പേറ് സംഭവം. ഇതാദ്യമായല്ല മുഷറഫിന് നേരെ ചെരിപ്പേറ് ഉണ്ടാകുന്നത്. 2011 ല്‍ ബ്രിട്ടനില്‍ വച്ചും മുഷറഫിന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications