ഇന്ത്യന്‍ കുഞ്ഞിനെ അധികൃതര്‍ പിടിച്ചെടുത്തു

കുട്ടിയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എന്നും പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രക്ഷാകര്‍ത്താക്കള്‍ വഴക്കിടുന്നുവെന്നും ചൂണ്ടിക്കാട്ടി ഒരു മാസം മുമ്പാണ് രജത് പുരി, ശ്രുതി ബേരി ദമ്പതിമാരുടെ മകനായ അഞ്ചുവയസുകാരന്‍ അചിന്ത്യയെ അധികൃതര്‍ കൊണ്ടുപോയത്. ഒരു മാസം കഴിഞ്ഞിട്ടും ശിശു സംരക്ഷണകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന കുട്ടിയെ അധികൃതര്‍ വിട്ടുതരുന്നില്ലെന്ന് ദമ്പതിമാര്‍ പരാതിപ്പെടുന്നു.
രജത് പുരി ഒരു ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭാര്യ ശ്രുതി ബേരിയും ജോലിചെയ്യുന്നുണ്ട്. അപൂര്‍വം ചില അവസരങ്ങളില്‍ മദ്യപാനത്തിനിടെ രജത് ശ്രുതിയെ ചോദ്യം ചെയ്യുകയും വഴക്കിടുകയും ചെയ്തിട്ടുണ്ടത്രേ. ഇതിനെത്തുടര്‍ന്ന് രജത് 'വൃത്തികെട്ടവനാ'ണെന്ന് ഇവര്‍ തമാശരൂപേണ പറയുകയും ചെയ്തിരുന്നു. ഇത് കേട്ട കുഞ്ഞ് ഈ വാചകം ആവര്‍ത്തിച്ചതാണ് കുട്ടിയെ പിടിച്ചെടുക്കാന്‍ ബ്രിട്ടീഷ് അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണത്രേ പൊലീസിനെ വിവരം അറിയിച്ചത്.












Click it and Unblock the Notifications