ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ കാമുകിയെഅടിച്ചുകൊന്നു

തിങ്കളാഴ്ച കാലത്ത് മൂത്ത സഹോദരിയായ മോഹിനിക്കൊപ്പം സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു 17 കാരിയായ കോമള. ഇവരെ പിന്തുടര്‍ന്ന് വന്ന കമല്‍ തിവാരിയാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കോമളയെ ആക്രമിച്ചത്. യുവതിയെ ഉടന്‍ തന്നെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: ആറുമാസം മുന്‍പാണ് കോമളയുടെയും മോഹനിയുടെയും വീടിന് സമീപത്ത് പ്രതിയായ കമല്‍ തിവാരി താമസം ആരംഭിച്ചത്. പതിയെ കോമളയുമായി ഇയാള്‍ സൗഹൃദത്തിലായി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോമള ഈ ബന്ധം അവസാനിപ്പിക്കുകയും കമല്‍ തിവാരിയെ ഒഴിവാക്കാനും തുടങ്ങി. നിരവധി തവണ കോമളയുമായി സംസാരിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്നാണ് കോമളയെ ആക്രമിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. തുടര്‍പഠനങ്ങളുടെ ആവശ്യത്തിന് വേണ്ടി ഫോട്ടോ എടുക്കാന്‍ പോയ സഹോദരിമാരെ പിന്തുടര്‍ന്ന ഇയാള്‍ കോമളയെ കൈയില്‍ കരുതിയ ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അത്യാസന്ന വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications