കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ ഹാക്ക് ചെയ്തു, യുഎസ്‌ വിപണി തകര്‍ന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മൈക്രോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്റര്‍ ചൊവ്വാഴ്ച ഡൗണ്‍ ആയിരുന്നുവെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്തായിരുന്നു കാരണമെന്നറിയാമോ?

ഹാക്കര്‍മാരില്‍ ചിലര്‍ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ട്വിറ്റര്‍ എക്കൗണ്ട് തകര്‍ത്തു. അതില്‍ കയറി കൂടിയ നുഴഞ്ഞുകയറ്റക്കാര്‍ അമേരിക്കന്‍ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസില്‍ ബോംബ് സ്‌ഫോടനമെന്ന ബ്രെയ്ക്കിങ് വാര്‍ത്ത ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. വ്യാജവാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ അമേരിക്കന്‍ ഓഹരി വിപണി പൊട്ടിത്തകര്‍ന്നു.

Ap Twitter Account Hacked

'വൈറ്റ് ഹൗസില്‍ രണ്ട് സ്‌ഫോടനമുണ്ടായി, പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പരിക്കേറ്റു' ഇതായിരുന്നു വൈറലായി മാറിയ സന്ദേശം. ഇന്ത്യന്‍ സമരം രാത്രി 10.30നാണ് സംഭവം. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഔദ്യോഗിക വിശദീകരണവുമായി ട്വിറ്ററും വൈറ്റ്ഹൗസും രംഗത്തെത്തി.

ഹാക്കര്‍മാര്‍ ചെയ്ത ഈ കുസൃതികൊണ്ട് ഓഹരിവിപണിയില്‍ കോടികളുടെ നഷ്ടമാണുണ്ടായത്. കുറച്ചുനേരം കടുത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടായെങ്കിലും വിപണി തിരിച്ചെത്തി. ഏത് വെബ്‌സൈറ്റിന്റെയും ഉള്ളടക്കം ആവശ്യപ്പെടാന്‍ അമേരിക്കന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ബില്ലിനെതിരേയുള്ള പ്രതിഷേധമായിട്ടായിരിക്കണം ഈ ആക്രമണമെന്ന് കരുതുന്നു.

<blockquote class="twitter-tweet blockquote"><p>Please Ignore AP Tweet on explosions, we've been hacked.</p>— Sam Hananel (@SamHananelAP) <a href="https://twitter.com/SamHananelAP/status/326744786444886017">April 23, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

English summary
Hackers took control of the Twitter account of the Associated Press news agency on Tuesday and sent a false tweet about explosions in the White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X