കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയുടെ ഫെറാറി ഡ്രൈവ്; പിതാവിനെ അറസ്റ്റുചെയ്തു

  • By Lakshmi
Google Oneindia Malayalam News

Arrest
തൃശൂര്‍: റോഡില്‍ ഫെറാറി കാര്‍ ഓടിച്ച ഒന്‍പതുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു, പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഏപ്രില്‍ 29ന് തിങ്കളാഴ്ചയാണ് തൃശൂരിലെ പേരാമംഗലം പൊലീസ് ഫെറാറി എഫ് 430 യുടെ ഉടമസ്ഥനായ മുഹമ്മദ് നിഷാമിനെ പൊലീസ് അറസ്റ്റുചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വാഹനം ഓടിയ്ക്കാന്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിലൂടെ നിയമലംഘനം നടത്തിയെന്ന കുറ്റമാരോപിച്ചാണ് നിഷാമിനെ അറസ്റ്റുചെയ്തത്. ഏപ്രില്‍ 6ന് കുട്ടിയുടെ ജന്മദിനത്തില്‍ സമ്മാനമെന്ന നിലയിലാണ് പിതാവ് കുട്ടിയ്ക്ക് ഫെറാറി ഓടിയ്ക്കാന്‍ നല്‍കിയത്. പുഴയ്ക്കല്‍ ശോഭ സിറ്റിയുടെ സമീപത്തുള്ള റോഡിലാണ് കുട്ടി കാറോടിച്ചത്.

പിന്നീട് നിഷാം ഇതിന്റെ വീഡിയോ യുട്യൂബില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് ഇയാളെ അറസ്റ്റുചെയ്തതെന്നും ഇയാള്‍ ഫെറാറി ഹാജരാക്കിയിട്ടുണ്ടെന്നും പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിസി ബിജുകുമാര്‍ പറഞ്ഞു. ചണ്ഡിഗഡ് രജിസ്‌ട്രേഷന്‍ ഉള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിഷാമിനെ പിന്നീട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ആവശ്യപ്പെടുമ്പോള്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണമെന്ന നിബന്ധനയില്‍ വാഹനവും വിട്ടുകൊടുത്തിട്ടുണ്ട്. അടുത്തയാഴ്ച കേസിലെ കുറ്റപത്രം കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.

English summary
Muhammad Nisham, owner of the controversial Ferrari F 430 Scuderia was arrested and bailed out on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X