മുസ്ലീം പ്രക്ഷോഭകരും പൊലീസും ഏറ്റ് മുട്ടി;7 മരണം
ധാക്ക: ബംഗ്ളാദേശില്‍ പൊലീസും ഹെഫാസത്ത്-ഇ- ഇലസ്ലാമി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.മൊത്തിജീല്‍ പ്രതിഷേധകര്‍ കൈയ്യേറിയിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈവശമാണെന്ന് ബംഗ്ലാദേശ് റാപിഡ് ആക്ഷന്‍ (RAB)സേനാംഗങ്ങളും ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ളാദേശ്(BGP) അംഗങ്ങളും പറഞ്ഞു.പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭത്തെ പൊലീസ് തകര്‍ത്തു. തുടര്‍ന്നുണ്ടായ അക്രമങ്ങളിലാണ് ഏഴ് പേര്‍ കോല്ലപ്പെട്ടത്
ആയിരത്തോളം ഇസ്ലാമിക് പ്രതിഷേധകരാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ പൊലീസിനോടും അര്‍ദ്ധസൈനിക വിഭാഗങ്ങളോടും ഏറ്റ് മുട്ടിയത്. കൊല്ലപ്പെട്ട ഏഴ് പേരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിച്ച നാല് മൃതദേഹങ്ങള്‍ പ്രക്ഷോഭത്തിന്റെ ആസ്ഥാനമായ മൊത്തിജീലിലെ ഹെഫാസത്ത്-ഇ- ഇലസ്ലാമി കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും കണ്ടെത്തി.മൃതദേഹങ്ങള്‍ ധാക്ക മെഡിക്കല്‍ കൊളെജില്‍ സൂക്ഷിച്ചിരിക്കുന്നു
ഇസ്ലാംമിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഹെഫാസത്ത് ഇസ്ലാമി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച 13 നിര്‍ദ്ദേശങ്ങള്‍ഡ നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടന്നത്.ഇല്‌സാമിനെയോ പ്രവാചകനയോ എതിര്‍ക്കുന്നവര്‍ക്ക് ശിക്ഷ നല്‍കാന്‍ നിയമം വേണം എന്നതായിരുന്നു പ്രതിഷേധക്കാര്‍ മുന്നോട്ട് വച്ച ഒരു പ്രധാന നിര്‍ദ്ദേശം.
ഭരണകക്ഷിയായ അവാമി ലീഗിന്റെ ബംഗബന്ധുവിലുളള ഓഫീസിനു നേരെ പ്രവര്‍ത്തകര്‍ 14 ഓളം പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. വിവിധയിടങ്ങളില്‍ നിന്നെത്തിയ പ്രക്ഷോഭകര്‍ മോഹ്ത്തിജിലില്‍ ഒത്തുചേര്‍ന്നു.ബംഗബന്ഝുവില്‍ ഇവര്‍ നടത്തിയ അക്രമം വളരെ പെട്ടന്ന് തന്നെ മറ്റിടങ്ങലിലേക്കും വ്യാപിക്കുകയായിരുന്നു.
ഏഴ്‌പേരുടെ മരണത്തിനിടയാക്കിയ അക്രമത്തെക്കുറിച്ചും പൊലീസ് നടപടിയെക്കുറിച്ചും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളമായി സംസാരിച്ച ശേഷം മറുപടി പറയാമെന്ന് ബംഗഌദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു












Click it and Unblock the Notifications