കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ +2 വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

delhi
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍ വെടിവെച്ചുകൊന്നു. വീട്ടില്‍ കുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് അജ്ഞാതനായ ആണ്‍കുട്ടി വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അടുത്ത വീട്ടിലുണ്ടായിരുന്ന ബന്ധു ശബ്ദം കേട്ട് ഓടിവന്നെങ്കിലും അക്രമിയെ തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞില്ല. തെക്കന്‍ ജില്ലയിലെ മുനിര്‍കയിലാണ് സംഭവം നടന്നത്. സെക്ടര്‍ 5, ആര്‍ കെ പുരം സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അക്രമി കുട്ടിയുടെ മുറിയില്‍ കയറി വാതിലുകള്‍ കൊളുത്തിട്ട ശേഷം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെടിയൊച്ച കേട്ട് ബന്ധുവായ സ്ത്രീ ഉടന്‍തന്നെ ഓടിയെത്തി. പെണ്‍കുട്ടിയെ ഉടന്‍തന്നെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് കുട്ടി മരണത്തിന് കീഴടങ്ങി. അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
year old class XII student shot dead at her home in South Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X