കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിനു പിന്നാലെ നര്‍ത്തകരുമായി ലാലു പ്രസാദ്

  • By Meera Balan
Google Oneindia Malayalam News

പാട്‌ന: മുന്‍ റെയില്‍വേ മന്ത്രിയും രാഷ്ട്രീയ ജനതാദള്‍ പ്രസിഡന്റുമായ ലാലു പ്രസാദ് യാദവ് ബീഹാറില്‍ സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ റാലി ആരംഭിക്കും മുന്‍പ് തന്നെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നു.2013 മെയ് 15 ന് നടക്കുന്ന റാലിയില്‍ തന്റെ അണികള്‍ക്ക് സഞ്ചരിക്കുന്നതിനായി സംസ്ഥാനത്തിനകത്ത് 13 ട്രെയിന്ർ സര്‍വ്വീസുകളാണ് ലാലു പ്രസാദ് യാദവ് ഒരുക്കിയിരിക്കുന്നത്.

റാലി എങ്ങനെ ജനപ്രീതിയാര്‍ജ്ജിച്ചതാക്കാം എന്ന ആലോചിച്ച് തലപുകയ്ക്കുന്നതിന്റെ തിരക്കിലാണ് ലാലു പ്രസാദ് യാദവും പാര്‍ട്ടി പ്രവര്‍ത്തകരും.
റാലിക്ക് മുന്നോടിയായി പാട്‌നയില്‍ നടന്നസമ്മേളനത്തില്‍ അണികളെ ഹരം കൊള്ളിക്കാന്‍ അല്‍പ്പ വസ്ത്രധാരികളായ നര്‍ത്തകികളും ഉണ്ടായിരുന്നു.നര്‍ത്തകികളെ ക്ഷണിച്ചതാകട്ടെ പാര്‍ട്ടി പ്രവര്‍ത്തകരും.

റാലിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 2013 മെയ് 14 ന് പാട്നയിലെ സമ്മേളനമാണ് അര്‍ദ്ധരാത്രിയില്‍ നൃത്തത്തിനും സംഗീതത്തിനുമൊക്കെ വഴിമാറി കൊടുത്തത്. വലിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇത്തരം റാലികള്‍ സംഘടിപ്പിക്കപ്പെടുന്നത്. എന്ത് വില കൊടുത്തും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ ജനതാദളിന്റെ ശ്രമം.

13 ട്രെയിനുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കും വിധത്തില്‍ സര്‍വ്വീസ് നടത്തും.മധുബനി , ദര്‍ഭങ്ക, സിതാമര്‍ഹി, മധേപ്പുര, ആരാര്യ, പര്‍ണ്യ, കിഴക്കേ ചമ്പാരന്‍, പടിഞ്ഞാറ് ചമ്പാരന്‍, എന്നിങ്ങനെ ഉത്തര ബിഹാറിലെ ജില്ലകളിലും രണ്ട് ട്രെയിനുകള്‍ ദക്ഷിണമേഖലയിലും മറ്റുമായാണ് സര്‍വ്വീസ് നടത്തുന്നത്.

English summary
This is how Lalu Yadav seems to be bringing ‘parivartan’ in Bihar. Leaving no stone unturned, Rashtriya Janata Dal president Lalu Yadav, is doing all it will take to hold one of the best rallies ever.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X