Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി 'സ്ത്രീകളുടെ സ്റ്റേഡിയം' സംവാദത്തിലേക്ക്

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കായി ഒരു സ്‌റ്റേഡിയം നിലവില്‍ വരുന്നതിനെപ്പറ്റി സംവാദങ്ങള്‍ നടക്കുകയാണ്. സത്രീകള്‍ക്ക് മേല്‍ പല നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്ന രാജ്യത്ത് ഇത്തരത്തില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കുക ഏറെക്കുറേ അപ്രായോഗികം തന്നെയാണ്.

സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള അനുമതി നിയമാനുസൃതമാക്കും ,എന്നാല്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ചീഫ് അഹമ്മദ് ഈദ് പറഞ്ഞു.

ജിദ്ദയിലെ വെസ്റ്റേണ്‍ സിറ്റിയിലെ സ്‌പോര്‍ട്‌സ് കോംപ്ളക്‌സില്‍ 15 ശതമാനം സ്ഥലം ഏറ്റെടുത്ത് സ്ത്രീകള്‍ക്ക് വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുമായി ഒരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം ഇവിടെയെത്തി സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാനുള്ള അവസരം നല്‍കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത്തരത്തില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്റെ നിര്‍മ്മാണം 2014 ല്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുക വഴി സംവാദങ്ങള്‍ക്കുള്ള വേദിയാണ്
അദ്ദേഹം തുറന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന സ്വന്തം നിലയിലുള്ളതാണോ അതോ മറ്റ് ഉദ്യോഗസ്ഥന്‍മാരുടേതാണോ എന്നാണ് സൗദി മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറാനാണ് ഈദ് ശ്രമിക്കുന്നത്.

ശരിയത്ത് നിയമം അനുസരിച്ച് പൊതു വേദികളിലും മറ്റും സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഇടപഴകുന്നതിനെ രാജ്യം അനുകൂലിക്കുന്നില്ല. ഇത് മാത്രമല്ല പൊതുസ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ പരമാവധി ഒഴിവാക്കാനാണ് ഭരണകൂടം ശ്രമിയ്ക്കുന്നത്.

സ്ത്രീകള്‍ക്ക് സ്റ്റേഡിയം അനുവദിക്കണമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുന്നത് രാജ്യത്തെ ഭരണകൂടമാണെന്നും അല്ലാതെ ഏതെങ്കിലും കായിക സംഘടനകള്‍ അല്ല എന്നും ഈദ് വ്യക്തമാക്കി.

രാജ്യത്തെ കായിക വകുപ്പിന്റെ ചുമതലയുള്ള നവാഫ് ബിന്‍ ഫൈസല്‍ രാജകുമാരനും സ്‌റ്റേഡിയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിച്ചില്ല.

എന്നാല്‍ രാജ്യത്ത് താമസിക്കുന്ന കൊറിയക്കാരായ സ്ത്രീകള്‍ക്കും ജാപ്പനീസ് വനിതകള്‍ക്കും ജിദ്ദയില്‍ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ മത്സരം കാണാനും തങ്ങളുടെ ടീമുകളെ പ്രോത്സാഹിപ്പിക്കാനും അനുമതി കൊടുത്തിരുന്നു. 2012 ജനുവരി 26 മുതല്‍ ആരംഭിച്ച മത്സരം കാണാനാണ് പ്രവാസികളായ സ്ത്രീകളെ അനുവദിച്ചത്. ഈ കാര്യം അന്ന് മാധ്യമ പ്രവര്‍ത്തകമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും നല്‍കിയിരുന്നു.

2019 ല്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പ് മത്സരത്തിന്റെ ഫൈനല്‍ സൗദിയില്‍ വച്ച് നടത്തണമെന്നാണ് രാജ്യം ആഗ്രഹിയ്ക്കുന്നത്. ഈ മത്സരം കാണാന്‍ ഒരു പക്ഷേ സ്ത്രീകളെ അനുവദിയ്ക്കും എന്നാണ് സൂചന. പക്ഷേ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാകും സ്ത്രീകളെ മത്സരം കാണാന്‍ അനുവദിക്കുക.

ശനിയാഴ്ചയാണ് ലോകത്ത് ആദ്യമായി ഒരു സൗദി വനിത എവറസ്റ്റ്കൊടുമുടി കീഴടക്കിയത്. മാത്രമല്ല 2012 ലണ്ടന്‍ ഒളിപ്ക്‌സില്‍ പങ്കെടുക്കാന്‍ രണ്ട് സൗദി വനിതകള്‍ക്ക് അനുമതി നല്‍കിയതും സത്രീകള്‍ക്ക് കായിക രംഗത്തേക്കുള്ള സ്വാതന്ത്ര്യം രാജ്യം അനുവദിക്കുന്നതിന്റെ സൂചനയാണ് ഇതിനെ കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+