Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷിതാക്കള്‍ക്ക് സ്കൂളിന്റെ വക്കീല്‍ നോട്ടീസ്

മുംബൈ: അനാവശ്യമായി സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത രണ്ട് രക്ഷകര്‍ത്താക്കള്‍ക്കെതിരെ സകൂള്‍ അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചു.അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സ്‌കൂളിന്റെ ആവശ്യം.ബില്ലാബോംഗ് ഹൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആണ് രക്ഷകര്‍ത്താക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇടയ്ക്കിടെ പത്തും പന്ത്രണ്ടും ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കുന്ന സ്‌കൂള്‍ പക്ഷേ ഗുണമേന്മയുള്ള വിദ്യാഭ്യാസവും അന്തരീക്ഷവും ഉറപ്പ് നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധിക്കാറേയില്ല. ഈ നടപടിയെ രണ്ട് രക്ഷകര്‍ത്താക്കള്‍ ചോദ്യം ചെയ്തു. മാത്രമല്ല എത്രരൂപ വേണമെങ്കിലും ഫീസ് നല്‍കാം പക്ഷേ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നുള്ള ആവശ്യം ശക്തമാക്കി.

എന്നാല്‍ രക്ഷകര്‍ത്താക്കള്‍ മറ്റു കുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെയിലുകള്‍ അയക്കുകയും മറ്റും ചെയ്തു എന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മെയ് 17 നാണ് സ്‌കൂള്‍ നോട്ടീസ് അയച്ചത്.

സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് വക്കീല്‍ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെടുന്നു.

ഒരുവര്‍ഷത്തില്‍ മൂന്ന് പ്രിന്‍സിപ്പള്‍മാര്‍ വരെ സ്‌കൂളില്‍ മാറി മാറി വരാറുണ്ടെന്നും രക്ഷകര്‍ത്താക്കള്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടിയെ തടയാന്‍ കോടതിയെ സമീപിയ്ക്കുമെന്നും മറ്റ് ചില രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മിക്ക രക്ഷകര്‍ത്താക്കള്‍ക്കും ഇക്കാര്യം സമ്മതമായിരുന്നെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അംഗം സന്ദീപ് ഗോയെങ്ക പറഞ്ഞു. എന്നാല്‍ ആരോപണങ്ങളുമായി രണ്ട് രക്ഷകര്‍ത്താക്കള്‍ മുന്നോട്ട് വരികയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് ഗോയെങ്കെയുടെ വാദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+