കോണ്‍ഗ്രസിന്‍റെന്യൂനപക്ഷസ്നേഹം അവസാനിക്കുന്നിലല
ദില്ലി: യുപിഎ സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണന നയം അവസാനിക്കുന്നില്ല. 2014 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ ഒട്ടനവധിയാണ്. വീണ്ടും അധികാരത്തില്‍ എത്തണമെങ്കില്‍ ന്യൂനപക്ഷങ്ങളെ കാര്യമായി പരിഗണിയ്ക്കുക തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായി അറിയാം. ഈ നയത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷങ്ങള്‍ക്കായി അഞ്ച് യൂണിവേഴ്‌സിറ്റികള്‍ അനുവദിയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ന്യൂനപക്ഷക്ഷേമത്തിനായി പ്രത്യേക കോടതികള്‍ ആരംഭിയ്ക്കാനൊരുങ്ങുന്നതിന് പിന്നാലെയാണ് ഈ നീക്കം.
പ്രധാനമായും മുസ്ലിംങ്ങളെ ലക്ഷ്യം വച്ചാണെങ്കിലും ക്രിസ്ത്യാനികള്‍ക്കും ബുദ്ധന്‍മാര്‍ക്കും ഇതിന്റെ ഗുണം കിട്ടും എന്ന് പറയപ്പെടുന്നു.സ്ഥാപിയ്ക്കപ്പെടുന്ന സര്‍വ്വകലാശാലകളില്‍ 50 ശതമാനം സീറ്റ് സാന്പത്തികമായും സാമൂഹികാമയും പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ്.
മുസ്ലീം ജനസംഖ്യ വളരെക്കൂടുതല്‍ ഉളള ഉത്തര്‍പ്രദേശിലും ഇത് കൂടാതെ കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തും, ബിഹാറിലും ബംഗാളിലും നാഗ്പൂരിലും(ബുദ്ധമതക്കാര്‍ക്ക്) യൂണിവേഴ്‌സിറ്റികള്‍ നിലവില്‍ വരും.
എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍വ്വകലാശാലകള്‍ സ്ഥാപിയ്ക്കുന്നതില്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും അല്ലാത്ത പക്ഷം മതങ്ങളുടെ ക്വാട്ട അട്ടിമറിച്ചതിന് കോടതിയെ അഭിമുഖീകരിയ്‌ക്കേണ്ടി വരുമെന്ന് സുഖ്‌ദേയെ കമ്മിറ്റി പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ സേവനത്തിനായി നടപ്പിലാക്കുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്താം. സര്‍വ്വകലാശാലകള്‍ സ്ഥാപിയ്ക്കാനുള്ള തീരുമാനം അംഗീകരിയ്ക്കപ്പെടാനാണ് സാധ്യത. ഇതിന് ഉദാഹരണമാണ് ലഖ്‌നൗവിലെ അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റി. ഇവിടെ 50ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരിയ്ക്കുന്നു. അമര്‍കാന്ത് ട്രൈബല്‍ യൂണിവേഴ്‌സിറ്റിയിലും ഇതേരീതി പിന്തുടരുന്നുണ്ട്.
മുസ്ലിം വോട്ടുകള്‍ നേടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിയ്ക്കാനുള്ള നീക്കമാണിതെന്ന് ബി ജെപി ആരോപിയ്ക്കുന്നു. മതന്യൂനപക്ഷങ്ങള്‍ 72ശതമാനം ഉള്ളതില്‍ മുസ്ലിങ്ങളോടൊപ്പം സിഖ്കാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടായിരിക്കും സര്‍വ്വകലാശാലകളില്‍ സീറ്റ് വിഭജനം നടത്തുന്നത്.












Click it and Unblock the Notifications