Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍കൂടുതല്‍ 'അമ്മ'ക്യാന്‍റീനുകള്‍

ചെന്നൈ: സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കും മറ്റുമായി ജയലളിത സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിലകുറവുള്ള ഭക്ഷണ ക്യാന്റീന്‍ അമ്മ യുടെ കൂടുതല്‍ ശാഖകള്‍ തമിഴ്‌നാട്ടിലെ 9 നഗരങ്ങളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു.

2013ജൂണ്‍ രണ്ട് ഞായറാഴ്ചയാണ് ഭക്ഷണശാലകളുടെ ഉദ്ഘാടനം ജയലളിത നിര്‍വ്വഹിച്ചത്. മധുരൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, സേലം, തിരുപ്പൂര്‍, തൂത്തുക്കുടി, വെല്ലൂര്‍, ഇറോഡ് എന്നീ നഗരങ്ങളിലെ ഭക്ഷണ ശാലകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജയലളിത നിര്‍വ്വഹിച്ചത്.

ഒന്‍പത് നഗരസഭകളിലും ഇത്തരത്തിലുള്ള 10 ഭക്ഷണശാലകളാണ് ഉള്ളത്. മാത്രമല്ല പ്രഭാത ഭക്ഷണത്തില്‍ പൊങ്കല്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. പുതിയ ഇനം ഭക്ഷണങ്ങള്‍ കൂടി മെനുവില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

ചെന്നൈയില്‍ ആദ്യമായി ഇത്തരം ഭക്ഷണശാല തുറന്നപ്പോള്‍ ഒരു രൂപയ്ക്ക് ഒരു ഇഡ്ഢലി എന്ന നിരക്കില്‍ വിറ്റിരുന്നു. സാമ്പാറിനും തൈര് സാദത്തിനും യാഥാക്രമം 5ഉം മൂന്നുമായിരുന്നു വില. ചെന്നൈയില്‍ മാത്രം ഇത്തരം 200 ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നഗരത്തില്‍ കുറഞ്ഞവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ ഓട്ടോറിക്ഷത്തൊഴിലാളികള്‍, എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+