എച്ച്ഐവിബാധിതന്‍റെ മൃതദേഹത്തോട് അവഗണന
ജയ്പ്പൂര്‍: എച്ച് ഐ വി ബാധിതനായി ആത്മഹത്യ ചെയ്ത 23 കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഒരു സംഘം ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. 2013 ജൂണ്‍ 2 ജൂണ്‍ രണ്ട് ഞായറാഴ്ചയാണ് യുവാവ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിയ്ക്കുന്നത്. ഉടന്‍ തന്നെ എസ് എം എസ് ആശുപത്രിയില്‍ എത്തിച്ചെങകിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് പോസ്‌റ്റ്മോര്‍ട്ട നടപടികളിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിയ്ക്കുകയാണ് ഉണ്ടായത്. ഇതിന് കാരണമായി പറഞ്ഞത് എച്ച് ഐ വി ബാധിതന്റെ മൃതദേഹത്തില്‍ നിന്നും അണുബാധയുണ്ടാകും എന്നാണ്. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്ന് പറഞ്ഞ് അപേക്ഷ നല്‍കാന്‍ യുവാവിന്റെ ബന്ധുക്കളെ നിര്‍ബന്ധിയ്ക്കുകയും ചെയ്തു.
രാത്രി ഒന്‍പതരയോട് കൂടിയാണ് വിവരം പോലീസിന് ലഭിയ്ക്കുന്നത്. കുടുംബാംഗങ്ങളെ രോഗത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ നനിര്‍ബന്ധിക്കുകയുമാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യചെയ്ത വ്യക്തിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ രാത്രി 11 മണിയോട്കൂടി യുവാവിന്റെ പോസ്്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.












Click it and Unblock the Notifications