ദുബായ്;യുവതികളെ ബലാത്സംഗം ചെയ്തശേഷം വിറ്റു
ദുബായ്: ദുബായില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് രണ്ട് ഏഷ്യന്‍ യുവതികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം വിറ്റു.അജ്മനിലെ ഫ്ളാറ്റില്‍ നിന്നാണ് യുവതികളെ തട്ടിക്കൊണ്ട് പോയത്. സെക്യൂരിറ്റിയെ ബന്ധിയാക്കിയാണ് പെണ്‍കുട്ടികളുമായി നാല്‍വര്‍ സംഘം കടന്നത്.മുറിയില്‍ വിശ്രമിയ്ക്കുകയായിരുന്ന പെണ്‍കുട്ടികള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് മുറി തുറന്നത്. സെകയൂരിറ്റിയോടൊപ്പം സ്വകാര്യ ഡിക്ടറ്റീവുകള്‍ എന്ന് പരിചയപ്പെടുത്തിയാണ് യുവാക്കള്‍ മുറിയില്‍ കടന്നത്. അതിനുശേഷം പെണ്‍കുട്ടികളെ ബന്ധിയാക്കി.

ബലം പ്രയോഗിച്ച് ഇവരെ കാറില്‍ കയറ്റി ബലാത്സംഗം ചെയ്തു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ അക്രമികള്‍ കൈക്കലാക്കി. പെണ്‍കുട്ടികളെ തട്ടിയെടുത്തശേഷം വാച്ച് മാനെ മോചിതനാക്കിയിരുന്നു.
ബലാത്സംഗം ചെയ്തതിനുശേഷം ഒരു പെണ്‍കുട്ടിയെ 500 ദിര്‍ഹത്തിന് ദുബായില്‍ തന്നെ ഒരാള്‍ക്ക് വിറ്റു. രണ്ടാമത്തെ പെണ്‍കുട്ടിയെ വില്‍ക്കുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആളിനെ ലഭിക്കാത്തതിനാല്‍ പ്രതികള്‍ പെണ്‍കുട്ടിയുമായി പലയിടങ്ങളിലും കറങ്ങി.
ഒടുവില്‍ വീട്ടിലേക്ക് വിളിച്ച് 2000 ദിര്‍ഹം മോചനദ്രവ്യമായിത്തരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിവരം തന്റെ സഹോദരനെ അറിയിച്ചൂ. സഹോദരന്‍ വിവരങ്ങള്‍ അജ്മന്‍ പൊലീസിനേയും അറിയിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടികളെ മോചിപ്പിക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു.
കേസിലെ മുഖ്യപ്രതിക്ക് ജീവിതാവസാനം വരെ തടവശിക്ഷയും മറ്റ് പ്രതികള്‍ക്ക് ആറും, മൂന്നും വര്‍ഷം തടവ്ശിക്ഷയ്ക്കും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications