സരിതയ്ക്ക് ഗണേഷ് കുമാറുമായി ബന്ധമെന്ന് ബിജു

എംഐ ഷാനവാസ് വഴിയാണ് താന്‍ മുഖ്യമന്തിയെ കണ്ടതെന്നും അദ്ദേഹം സോളാര്‍ ഇടപാട് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇടപെടലുകള്‍ നടത്തിയതെന്നും ബിജു വ്യക്തവമാക്കി. സോളാര്‍ തട്ടിപ്പ് ഇടപാടില്‍ രാത്രി സരിതയെ ജോപ്പാന്‍ വിളിച്ചതിനെ താന്‍ ചോദ്യം ചെയ്തിരുന്നെന്നും ബിജു പറഞ്ഞു.
സരിത എസ് നായര്‍ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പെണ്‍കുട്ടിയാമെണന്ന് കഴിഞ്ഞ ദിവസം ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
അതേസമയം ബിജു രാധാകൃഷ്ണന്റെ ഭീഷണിക്കും പീഡനത്തിനും വഴങ്ങിയാണ് സരിത ടീം സോളാറിന്റെ മാര്‍ക്കറ്റിംങ് ഏറ്റെടുത്തതെന്ന് സരിതയുടെ അമ്മ ഇന്ദിര പറഞ്ഞു. ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു പ്രതിയാണെന്ന് ഇന്ദിര വെളിപ്പെടുത്തി. ബിജുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അയാള്‍ തന്റെയും കൊച്ചുമക്കളുടെയും ജീവന് ഭീഷണിയാണെന്നും ഇന്ദിര കൂട്ടിച്ചേര്‍ത്തു.
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ ബിജുരാധാകൃഷ്ണനും സരിതയും കേരളത്തിനു പുറത്തും തട്ടിപ്പു നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. 37.5 ലക്ഷം രൂപയാണ് ഇരുവരും ക്രഡിറ്റ് ഫിനാന്‍സ് ഷോപ്പ് എന്ന സ്ഥാപനത്തിന്റെയും മെറ്റല്‍ ഇടപാടിന്റെയും പേരില്‍ തട്ടിയത്.












Click it and Unblock the Notifications