കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ ചൂട്; പിആര്‍ഡി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Aswathi
Google Oneindia Malayalam News

A Feroz
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ എ ഫിറോസിനെ അന്വേഷണ വിധേയനായി സസ്പപെന്റ് ചെയ്തു. പബ്ലിക് റിലേഷന്‍ സെക്രട്ടറി റാണി ജോര്‍ജ് ഇതു സബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിരുന്നു.

സോളാര്‍ വിഷയത്തില്‍ 40 ലക്ഷം രൂപ തട്ടിയ കേസില്‍ ബിജുവിനും സരിതയ്ക്കു ഒപ്പം ഫിറോസിനും പങ്കുണ്ടെന്നും ഫിറോസ് കുറ്റക്കാരനെന്ന് പരമാര്‍ശിക്കുന്ന ഫയല്‍ പൂഴ്ത്തിയതിനെ തുടര്‍ന്ന് അന്വേഷിക്കണമെന്നും റാണി ജോര്‍ജ് സര്‍ക്കാറിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

ഫിറോസ് സോളാര്‍ തട്ടിപ്പു കേസില്‍ മൂന്നാം പ്രതിയാണെന്ന് പരമാര്‍ശിച്ചു കൊണ്ട് പൊലീസ് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ കാണാതായതിനെ തുടര്‍ന്നാണ് ഫിറോസിനെ സസ്‌പെന്റ് ചെയ്യാന്‍ വൈകിയത്. ഫിറോസിനെതിരായ നടപടി വൈകാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം താന്‍ കുറ്റക്കാരനല്ലെന്നും വഞ്ചിക്കപ്പെട്ടവരുടെ കൂട്ടതിലാണെന്നും ഫിറോസ് പറഞ്ഞു. മാനഹാനി ഭയന്നാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്നും ഫിറോസ് പറയുന്നു. ബിജുവിനെ പരിചയപ്പെടുത്തിയത് ഫിറോസാണെന്ന് സോളാര്‍ തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ട വ്യവസായി സലീം കബീര്‍ പൊലീസിന് മൊഴി നല്‍കിയിരുന്ന

English summary
Public Relations Department director Feroz suspended, he is an accused in the solar panel case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X