Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദനസംഹാരിയായ അനാല്‍ജിന്‍ നിരോധിച്ചു

മുംബൈ: വേദനസംഹാരിയായ അനാല്‍ജിന്‍ ഇന്ത്യയില്‍ നിരോധിച്ചു. .അനാല്‍ജിന്‍ കൂടാതെ പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പയോഗ്ളിറ്റാസോണ്‍, മാനസിക രോഗികള്‍ക്ക് നല്‍കുന്ന ഡീന്‍സിറ്റ് എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.പയോഗ്ളിറ്റാസോണ്‍ മരുന്ന് ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകുമെന്ന സാഹചര്യത്തിലാണ് നിരോധനം .

Analgin

അമേരിക്ക , ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 26-0ം വകുപ്പ് പ്രകാരമാണ് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 18 ന് മരുന്നുകള്‍ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കിയിരുന്നു.

പ്രമേഹത്തിന്റെ മരുന്നായ പയോഗ്ളിറ്റാസോണിന് 700 കോടി രൂപയുടെ വിപണിയുണ്ട്. മരുന്ന് നിരോധിക്കുക വഴി അത് വില്‍ക്കുന്ന കമ്പനികളായ അബ്ബോട്ട്, സണ്‍ഫാര്‍മ, യുഎസ് വി, റാന്‍ബാക്‌സി, എന്നിവയ്ക്ക് നഷ്ടമുണ്ടാകുമെന്ന് ഉറപ്പ്.. 30 കന്പനികളാണ് ഈ ഗണത്തില്‍പ്പെടുന്ന പ്രമേഹമരുന്നുകള്‍ വില്‍ക്കുന്നത്.

വേദനസംഹാരിയായിട്ടാണ് അനാല്‍ജിന്‍ ഉപയോഗിച്ച് വരുന്നത്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനായാണ് ഗ്ളിറ്റാസോണ്‍ വിഭാഗത്തിലെ മരുന്നുകള്‍ ഉപയോഗിക്കുന്നത്. മാനസികആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായിട്ടാണ് ഡീന്‍സിറ്റ് ഉപയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+