ശരീരം വളര്‍ന്നാല്‍ വിവാഹം; മുസ്ലിം നേതാക്കള്‍
കോഴിക്കോട് : പെണ്‍കുട്ടികള്‍ നേരത്തെ വിവാഹം കഴിച്ചില്ലെങ്കില്‍ വഴിതെറ്റിപ്പോകും എന്നത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മാത്രം അഭിപ്രായമാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. ബന്ധപ്പെടാനുള്ള ശാരീരിക വളര്‍ച്ച എത്തിയാല്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കണം എന്ന് തന്നെയാണ് വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്.
പ്രായവും പക്വതയും എത്തും മുമ്പേ പെണ്‍കുഞ്ഞുങ്ങളെ വിവാഹം ചെയ്യിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുതിനിടെയാണ് സാമുദായി നേതാക്കളുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വിവാഹപ്രായത്തിന് വയസ്സ് നിര്‍ബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീറായ ശൈഖ് മുഹമ്മ് കാരക്കുന്ന് അഭിപ്രായപ്പെടുന്നത്.

പുരുഷനും സ്ത്രീക്കും ശാരീരികമായും മാനസികമായും പക്വതയെത്തുന്നത് എപ്പോഴാണോ അപ്പോളാണ് വിവാഹപ്രായം. ഇതിനെ 18 വയസ്സാക്കി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയായ ഹുസൈന്‍ മടവൂര്‍ പറയുന്നത്.
ശാരീരികവളര്‍ച്ചയെത്തിയാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാം എന്ന് തന്നെയാണ് എസ് വൈ എസ് - ഇ കെ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാകരുടെ അഭിപ്രായവും. പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നത് എല്ലാ മതക്കാര്‍ക്കും ബാധകമാക്കണം എന്നായിരുന്നു കാന്തപുരത്തിന്റെ അഭിപ്രായം.
ശൈശവ വിവാഹ നിരോധന നിയമത്തെ മറികടന്നുകൊണ്ട് 16 വയസ്സില്‍ വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ക്ക് സാധുത നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായത്. സര്‍ക്കുലര്‍ വിവാദമായതോടെ സര്‍ക്കാര്‍ അത് പിന്‍വലിക്കുകയും വിവാഹപ്രായം 18 ഉം 21 ഉം ആക്കി നിജപ്പെടുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു.












Click it and Unblock the Notifications