ബിജെപി ഇല്ലെങ്കിലും കര്‍ണാടക അഴിമതിയില്‍ തന്നെ
ബാംഗ്ലൂര്‍: കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും ഭരിക്കുന്ന സംസ്ഥാനം കര്‍ണാടകയാണെങ്കില്‍ ഉറപ്പായും അഴിമതി നടത്താതിരിക്കാന്‍ തരമില്ല. മുന്‍പ് ഉണ്ടായിരുന്ന ബിജെപി മന്ത്രി സഭ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസിന്റെ കാര്യമോ തീര്‍ത്തും വിഭിന്നമല്ല. അധികാരത്തിലേറി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഒരു മന്ത്രിയെ പുറത്താക്കേണ്ട ഗതികേടിലാണ് കര്‍ണാടക സര്‍ക്കാര്‍. ജലസേചന വകുപ്പ മന്ത്രിയായ ശിവ രാജ് എസ് തങ്കടഗി ആണ് മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കോടാലിയാകുന്നത്.

നിലവില്‍ മൂന്നോളം അഴിമതി ആരോപണങ്ങളാണ് ശിവ് രാജിനെതിരെ നിലനില്‍ക്കുന്നത്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ രാഷ്ട്രീയ നേതാവാണ് ശിവ് രാജ് . തെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായ ഉടന്‍ ഇയാള്‍ ഒരു വിരുന്ന് നടത്തി. 3,000 കോഴികളേയും 60 ആടുകളേയും സദ്യയൊരുക്കുന്നതിനായി കശാപ്പ് ചെയ്തു. മൃഗസംരക്ഷണ നിയമപ്രകാരം ഇയാള്‍ കുറ്റക്കാരനാണ്.
ഇതിനു പുറമെ ഇയാളുടെ അനുയായികള്‍ നടത്തിയ വിജയാഘോഷ പ്രകടനങ്ങളില്‍ പടക്കം പൊട്ടിത്തെറിച്ച് 11 വയസ്സുകാരന്റെ കാഴ്ച ശക്തി നഷ്ടമായി. പ്രശ്‌നം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കുട്ടിയുടെ ചികിത്സാചെലവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ വഹിക്കാമെന്ന് ശിവ് രാജ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും ഉണ്ട് ജലസേചന മന്ത്രിക്ക് എതിരെ പരാതികള്‍. യാതൊരു ആവശ്യവുമില്ലാതെ തോന്നിയ പോലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ് മന്ത്രിയുടെ പതിവ്.












Click it and Unblock the Notifications