കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയെത്ര കാലം ഈ മന്ത്രിസഭ?

Google Oneindia Malayalam News

udf
തിരുവനന്തപുരം: ഗ്രൂപ്പ് വഴക്കുകളും വിവാദങ്ങളിലും പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഒരു കാര്യത്തില്‍ യു ഡി എഫിലെ കുറെ നേതാക്കള്‍ക്ക് ഏകാഭിപ്രായമാണ്. അധിക കാലം ഈ മന്ത്രിസഭ ഇങ്ങനെ മുന്നോട്ട് പോകില്ല എന്ന കാര്യത്തിലാണത്.

കേരളത്തിലെ യു ഡി എഫ് സംവിധാനം ഇങ്ങനെ ഏറെനാള്‍ മുന്നോട്ട് പോകില്ല എന്നാണ് കെ മുരളീധരന്‍ എം എല്‍ എയുടെ അഭിപ്രായം. കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കണ്ട ശേഷം ദില്ലിയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. വിവാദങ്ങളെ അതിജീവിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ രീതിയില്‍ യുഡിഎഫ് മന്ത്രിസഭ മുന്നോട്ട് പോകില്ലെന്ന് തുറന്നുപറയുന്നവരില്‍ മന്ത്രി എം മുനീറും ഉണ്ട്. മന്ത്രിസഭയിലെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ വിളി വിവാദത്തില്‍ മുനീറിന് അസ്വഭാവികതയൊന്നും തോന്നുന്നില്ല. പൊതുപ്രവര്‍ത്തകരെ പലരും വിളിക്കുമെന്നും അതില്‍ അസാധാരമായി ഒന്നുമില്ല എന്നുമാണ് മുനീറിന്റെ പക്ഷം.

അതേസമയം സരിതയുമായി ബന്ധപ്പെട്ട ഫോണ്‍വിളികളുടെ വിവരങ്ങളില്‍ ചോര്‍ന്നതില്‍ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്കും പരാതിയുണ്ട്. പാര്‍ട്ടിയിലെ യുവ എം എല്‍ എമാരെ താറടിക്കുന്നതായിപ്പോയി വിവാദം എന്നാണ് ചെന്നിത്തലയുടെ പരാതി. സോളാര്‍ തട്ടിപ്പുമുതല്‍ ഒരു പിടി വിവാദങ്ങളില്‍പ്പെട്ട് ആടിയുലയുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഇങ്ങനെയെത്രകാലം എന്ന സംശയത്തിലാണ് ജനങ്ങള്‍.

English summary
UDF government in trouble as various groups in party and congress allies are not happy with the series of controversy including solar scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X