അധ്യാപകന്റെ കൈവെട്ടിയ കേസ്: സാക്ഷിക്ക് വധഭീഷണി

വെട്ടേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ വ്യക്തിയാണ് നിഥിന്‍. പരാതി ലഭിച്ചതിന്റെ അടിസ്ഥനത്തില്‍ എന്‍ഐഎ നിര്‍ദ്ദേശ പ്രകാരം മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. ഇതിന് മുമ്പ് കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനു നേരെയും വധഭീഷണി ഉണ്ടായിരുന്നു.
ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്നാണ് 2010ല്‍ പ്രഫസറുടെ വലതുകൈപ്പതി ആക്രമികള്‍ വെട്ടിമാറ്റിയത്. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ 54 പ്രതികളാണ് ആകെയുള്ളത്. അധ്യാപകനെ വധിക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം. സംഭവ ദിവസം പള്ളിയില്‍ പോയി വരികയായിരുന്ന ജോസഫിനെയും കുടുംബത്തെയും ഒമ്‌നി വാനിലെത്തിയ എട്ടംഗസംഘം ആക്രമിക്കുകയായിരുന്നു.












Click it and Unblock the Notifications