കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരിത്ര്യം ലേലത്തിന്: ചതിയില്‍പെട്ടെന്ന് 21കാരി

Google Oneindia Malayalam News

model
സിഡ്‌നി: 4.7 കോടി രൂപയ്ക്ക് തന്റെ ചാരിത്ര്യം ഇന്റര്‍നെറ്റിലൂടെ ലേലത്തിന് വെച്ച് പ്രശസ്തയായ കാതറിന മിഗ്ലിയോറിനി പുതിയ വിവാദവുമായി രംഗത്ത്. കഴിഞ്ഞ ഒക്ടോബറില്‍ ലേലം കഴിഞ്ഞെങ്കിലും തന്റെ ചാരിത്ര്യം ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്ന് വെളിപ്പെടുത്തിയാണ് 21 കാരിയായ കാതറിന രംഗത്തുവന്നിരിക്കുന്നത്.

ബ്രസില്‍ സ്വദേശിനിയാണ് കാതറിന. ഫിലിം മേക്കര്‍ ജസ്റ്റിന്‍ സിസ്ലിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് 2012 ഒക്ടോബറിലാണ് കാതറിന ഓണ്‍ലൈനില്‍ തന്റെ ചാരിത്ര്യം പരസ്യലേലത്തിന് വെച്ചത്.

എന്നാല്‍ ഡോക്യുമെന്ററിയുടെ പേരില്‍ താന്‍ തട്ടിപ്പിന് ഇരയാകുകയായിരുന്നു എന്നാണ് കാതറിന ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. തന്നെയും കൂടെയുളളവരെയും സിസ്ലി ചതിക്കുകയായിരുന്നു എന്നും കാതറിന ആരോപിക്കുന്നു. കന്യകമാരെ ആവശ്യമുണ്ട് എന്നായിരുന്നു വിവാദ ഡോക്യുമെന്ററിയുടെ പേര്.

53 കാരനായ ഒരു ജപ്പാന്‍ കോടീശ്വരനാണത്രെ കാതറിനെ ലേലത്തില്‍ സ്വന്തമാക്കിയത്. ഇയാളെ കാണാനായി ഓസ്‌ട്രേലിയയിലെ ഒരു ഹോട്ടലില്‍ കാതറിന്‍ ചെന്നു. എന്നാല്‍ സിസ്ലി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ് എന്ന ബോധ്യമായ താന്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്കൊന്നും നില്‍ക്കാതെ തിരിച്ചുവന്നു എന്നാണ് കാതറിന്റെ വെളിപ്പെടുത്തല്‍.

ഡോക്യുമെന്ററിയുടെ വരുമാനത്തിന്റെ 20 ശതമാനവും ലേലത്തുകയും കരാര്‍ പ്രകാരം തനിക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് രണ്ടും തരാതെ സിസ്ലി തന്നെ വഞ്ചിച്ചു എന്നും കാതറിന ആരോപിക്കുന്നു.

English summary
The woman who became an Internet sensation by auctioning off her virginity now says that she was exploited. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X