ധോണിയെ ഹെലികോപ്റ്റര്‍' പഠിപ്പിച്ച സുഹൃത്ത് മരിച്ചു
ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ പ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ പഠിപ്പിച്ച കൂട്ടുകാരന്‍ സന്തോഷ് ലാല്‍ മരിച്ചു. ബുധനാഴ്ച ദില്ലിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. റാഞ്ചിയില്‍ നിന്നും ധോണിയുടെ അളിയനായ ഗൗതമാണ് ആംബുലന്‍സില്‍ ദില്ലിയിലെത്തിച്ചത്.
എം എസ് ധോണിയുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനാണ് സന്തോഷ് ലാല്‍. ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് പഠിപ്പിച്ചതും ഈ കൂട്ടുകാരനാണത്രെ. മുന്‍ രഞ്ജി താരമാണ് സന്തോഷ്. റെയില്‍വേ ജീവനക്കാരനായിരുന്നു സന്തോഷ്. ധോണിക്കൊപ്പം ഝാര്‍ഖണ്ട് ക്രിക്കറ്റ് അസോസിയേഷനും സന്തോഷിന്റെ ചികിത്സാ ചെലവിലേക്കായി ഒരു ലക്ഷം രൂപ ധനസഹായം ചെയ്തിരുന്നു.

കുട്ടിക്കാലത്ത് പ്രദേശിക മത്സരങ്ങളില്‍ ആരാണ് കൂടുതല്‍ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കളിക്കുക എന്നതില്‍ ഇവര്‍ തമ്മില്‍ പന്തയം വെക്കുമായിരുന്നത്രെ. അങ്ങനെ പന്തയം വെച്ച ഒരു മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് 11 ഓവറില്‍ 200 ലധികം റണ്‍സ് അടിച്ചുകൂട്ടിയതായും നാട്ടുകാര്‍ ഓര്‍ക്കുന്നു.
ഹെലികോപ്റ്റര്‍ ഷോട്ട്
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ആവനാഴിയിലെ ഏറ്റവും ഫലപ്രദമായ ഷോട്ടാണ് ഹെലികോപ്റ്റര്‍ ഷോട്ട് എന്ന് വിളിപ്പേരുള്ള ലോഫ്റ്റഡ് ഷോട്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സച്ചിനും ഈ ഷോട്ട് കളിക്കാറുണ്ടായിരുന്നെങ്കിലും ഹെലികോപ്റ്റര്‍ ഷോട്ട് ധോണിയുടെ പേരിലാണ് പ്രശസ്തമായത്.
ഫാസ്റ്റ് ബൗളര്‍മാരുടെ യോര്‍ക്കര്‍ ലെഗ്ത് പന്തുകളെ സാധാരണ ബാറ്റ്‌സ്മാന്‍മാര്‍ ഓവര്‍പിച്ച് പന്ത് കളിക്കുന്നത് പോലെ കൈക്കുഴയുടെ ശക്തി ഉപയോഗിച്ച് ലോംഗ് ഓണിന് മുകളിലൂടെ പറത്തുന്ന ഷോട്ടാണിത്.












Click it and Unblock the Notifications