സോളാര്‍: കോടതി നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പിണറായി

വക്കീല്‍ കൊള്ളരുതാത്തവനാണെങ്കില്‍ അയാളെ നീക്കുന്നതിന് ബാര്‍കൗണ്‍സിലും മറ്റ് സംവിധാനങ്ങളും ഉണ്ടെന്നും ഫെനി ബാലകൃഷണനെ നീക്കിയത് എന്തിനാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. കോടതിയുടെ നടപടിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സോളാര്‍ വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കേരള ജനതയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ സരിത നേരത്തെ പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്തുന്നത് വൈകിപ്പിച്ചത് അത് തടയാനാണോ എന്ന് പിണറായി ചോദിച്ചു. കൊച്ചിയില്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
അതേ സമയം, സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജുവിനെ മാറ്റാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. സോളാര്‍ കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications