ഇറ്റലിയില്‍ ബസ് മറിഞ്ഞ് 37 പേര്‍ മരിച്ചു
അവെല്ലിനൊ: തെക്കേ ഇറ്റലിയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കാറുകളെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് ബസ് മറിഞ്ഞത്. കമ്പാനിയ മേഖലയിലെ അവെല്ലിനൊ നഗരത്തിനടുത്താണ് അപകടം നടന്നത്.
11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്ന് ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 പേരാണ് ഉണ്ടായിരുന്നത് എന്ന് കരുതുന്നു. ഒരു തീര്‍ത്ഥയാത്രക്ക് ശേഷം നേപ്പിള്‍സിലേക്ക് മടങ്ങുന്നതിനെയാണ് അപകടം ഉണ്ടായത്.

അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ബസ് ഡ്രൈവറും മരിച്ചതായാണ് വിവരം. ബസ് ഇടിച്ച് തകര്‍ന്ന കാറുകളും താഴ്ചയിലേക്ക് മറിഞ്ഞ ബസില്‍ നിന്ന് തെറിച്ചുവീണ ആളുകളേയും ടി.വി ഫൂട്ടേജുകളില്‍ കാണാമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ് റോഡില്‍ നിന്ന് 30 മീറ്റര്‍ താഴെയാണ് കിടക്കുന്നത്. മരങ്ങളും പാറകളും നിറഞ്ഞ സ്ഥലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദ ഗതിയിലാണ് . പരമാവധി ആളുകെ രക്ഷിച്ചുകൊണ്ടിരിക്കുകയാണന്ന് പോലീസ്, ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. അപകടം നടന്ന നേപ്പിള്‍സ് -ബാരി റോഡ് തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പരിക്കേറ്റവരെ അവെല്ലിനോയിലേയും സലേര്‍നോയിലേയും ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications