കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം കൊള്ള മൂന്ന് പേര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

Ahmednagar
പനാജി: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നടന്ന എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന പേര്‍ പനാജിയില്‍ അറസ്റ്റിലായി. 2013 ജൂലൈ 20 നാണ് അഹമ്മദ് നഗറില്‍ കവര്‍ച്ച നടക്കുന്നത്. പ്രമോദ് ഇംഗ്‌ളേ, സന്ദീപ് കദാം, സന്തോഷ് സൊനാത്ക്കര്‍ എന്നിവരാണ് ഗോവയിലെ മിറാമര്‍ ബീച്ച് ഹോട്ടലില്‍ നിന്ന് പിടിയിലായത്. പൂനെ-ലൊനികാന്ത് പൊലീസ്, പനാജി പൊലീസ് എന്നിവരുടെ സംയുക്തസംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം പോയ 1.16 കോടി രൂപയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിംഎം ല്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് മോഷ്ടിയ്ക്കപ്പെട്ടത്. എടിഎംല്‍ പണം നിറയ്ക്കുന്നതിനിടെയാണ് പ്രതികളില്‍ ഒരാള്‍ പണം തട്ടിയെടുത്ത് കടന്നത്. പ്രദീപ് ഇംഗ്‌ളേ ആയിരുന്നു എടിഎം ല്‍ പണം എത്തിയ്ക്കുന്ന വാനിന്‍റെ ഡ്രൈവര്‍. മൂന്ന് പെട്ടികളിലായി പണവുമായി എടിഎം നിറയ്ക്കുന്നതിനായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം ശനിയാഴ്ച അഹമ്മദ് നഗറില്‍ എത്തിയിരുന്നു.

എടിംഎം ല്‍ പണം നിറയ്ക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പോയ ഡ്രൈവറായ പ്രമോദ് രണ്ട് പെട്ടികള്‍ കൈക്കലാക്കി ഓടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മറ്റ് രണ്ട് പ്രതികള്‍ യാത്രമധ്യേ പ്രമോദിനൊപ്പം ചേരുകയായിരുന്നു. ഹൈദരാബാദ് വരെ വാനില്‍ എത്തുകയും അത് അവിടെ ഉപേക്ഷിച്ച ശേഷം ബസില്‍ ഗോവയിലേക്ക് കടക്കുകയായിരുന്നു പ്രതികള്‍ .

English summary
Maharashtra Police arrested three men at a Miramar beach hotel near Panaji in connection with an alleged ATM money heist in Ahmadnagar on July 20. The operation was conducted jointly by the Pune-based Lonikand police station and the Panaji police, which nabbed them in a hotel with stolen cash amounting to Rs 1.16 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X