പശ്ചിമ ബംഗാള്‍ മമത തൂത്തുവാരി
കൊല്‍ക്കത്ത: പശ്ചിമ ബ്ഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം. ഇടതു പക്ഷത്തിന് തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താനായില്ലെന്നതാണ് സത്യം.
17 ജില്ലാ പരിഷദുകളിലേയും വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍ 13 ഇടത്ത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷമുണ്ട്. ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും ഓരോ ജില്ലകളില്‍ ഭൂരപക്ഷം നേടാനായി. രണ്ട് ജില്ലകളില്‍ ഒരു പര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല.

വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ എല്ലായിടത്തും തൃണമൂലിന്റെ സര്‍വ്വാധിപത്യമായിരുന്നു. ചുരുങ്ങിയ സ്ഥലങ്ങളിലൊഴികെ ഇടതു പാര്‍ട്ടികള്‍ക്കോ കോണ്‍ഗ്രസിനോ ഒന്നും ചെയ്യാനായില്ല. വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലും ബംഗാളില്‍ മമത തരംഗം തന്നെയാകുമെന്നതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
നേരത്തെ ഇടത് സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നില്ല എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പലയിടത്തും ഇടത് പാര്‍ട്ടികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചിരുന്നത്. ഇടത് പാര്‍ട്ടികള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു.
ആകെ1.69 ലക്ഷം പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 90000 പേര്‍ സ്ത്രീകളാണ്. 2013 ജൂലായ് 11,15,19,22, 25 തിയ്യതികളിലായി അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 84.56 ശതമാനം പോളിങ് രേഖപ്പടുത്തിയിരുന്നു.












Click it and Unblock the Notifications