കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനായാസേന മരണം

Google Oneindia Malayalam News

V Dakshinamoorthy
ചെന്നൈ: സംഗീതത്തെ വില്‍പ്പനചരക്കാക്കാത്ത സംഗീതജ്ഞനായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. ശാസ്ത്രീയ സംഗീത കച്ചേരി നടത്തുമ്പോള്‍ ഒരിക്കല്‍പോലും അദ്ദേഹം പണം വാങ്ങിയില്ലായിരുന്നു. സംഘാടകര്‍ നല്‍കുന്ന ചെറിയൊരു ദക്ഷിണ സ്വീകരിക്കും. അല്ലാതെ മറ്റുള്ളവര്‍ പറഞ്ഞു വാങ്ങുന്നതുപോലെ ലക്ഷങ്ങളുടെ കണക്കൊന്നും സ്വാമിക്കറിയില്ലായിരുന്നു.

സംഗീതത്തെ ഈശ്വരനെ ഉപാസിക്കാനുള്ള ഉപാധിയായിട്ടായിരുന്നു അദ്ദേഹം കണ്ടത്. സ്റ്റുഡയോയിലാണെങ്കിലും അല്ലെങ്കിലും ആ നാവില്‍ നിന്ന് എപ്പോഴുമുയരുന്നത് നരായണമന്ത്രങ്ങളാണ്. കോടി കോടിമന്ത്രങ്ങല്‍ ചൊല്ലിയാലേ മോക്ഷം ലഭിക്കൂ എന്നാണ് അദ്ദേഹം എല്ലാവരോടും പറയുക. അങ്ങനെയൊക്കെ പുണ്യം ചെയ്തതുകൊണ്ടായിരിക്കും ഏകാദശി നാളില്‍ തന്നെ അദ്ദേഹത്തിന് ഇഹലോകവാസം വെടിയാന്‍ സാധിച്ചത്.

സംഗീതം പോലെ ലളിതമായിരുന്നു ജീവിതവും. ബ്രഡ് മാത്രമേ അദ്ദേഹം കഴിക്കുമായിരുന്നുള്ളൂ. 94ാം വയസ്സില്‍ മരിക്കുന്നതു വരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നുമില്ല. രണ്ടുദിവസം മുന്‍പ് ചെറിയൊരു വയറുവേദനയുണ്ടായതല്ലാതെ സ്വാമി ആരോഗ്യപ്രശ്‌നത്തിന്റെ പേരില്‍ ഡോക്ടര്‍മാരുടെ അടുത്തു പോയിട്ടില്ല. വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴായിരുന്ന അന്ത്യം. അനായാസേന മരണം എന്ന് പറയുന്നതുപോലെ. ദീനാദൈന്യതേ ന ജീവതം. അസുഖമൊന്നുമില്ലാത്ത ജീവിതം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

രാഗവും താളവും പിഴച്ചാലും ഭക്തി പിഴയ്ക്കരുത് എന്നാണ് സ്വാമി എല്ലാരോടും പറയുക.

English summary
Eminent Carnatic musician and music director of Malayalam, Tamil and Hindi films, V. Dakshinamoorthy passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X