കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയാത്രയ്ക്ക് അഖിലേഷ് അനുമതി നല്‍കിയില്ല

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: വിശ്വഹിന്ദു പരിഷത്തിന്റെ അയോധ്യ യാത്രയ്ക്ക് അഖിലേഷ് യാദവ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. 2013 ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 13 വരെ നടത്താനിരുന്ന യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അയോധ്യയില്‍ വീണ്ടും രാമ ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിന് വേണ്ടിയുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രചാരണ യാത്രയ്ക്കുള്ള അനുമതിയാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ നിഷേധിച്ചത്.

Akhilesh, Yadav

യാത്രയ്ക്ക് അനുമതി നല്‍കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനത്തിന് കാരണമാകുമെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ആര്‍ എം ശ്രീ വാസ്തവ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിയ്ക്കാതിരിയ്ക്കാനാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഒരു പൗരന്റെ മതപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മുതിര്‍ന്ന ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് മുലായം സിംഗ് യാദവിനോടും മുഖ്യമന്ത്രി അഖിലേഷ് യാദവിനോടും അയോധ്യ യാത്രയ്ക്കുള്ള അനുമതി തേടിയത്.

മറ്റെന്തെങ്കിലും നിര്‍മ്മാണങ്ങളെ തകര്‍ത്തിട്ടാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന് കോടതി പറഞ്ഞാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിന് താന്‍ സഹായിക്കാമെന്ന് മുലായം സിംഗ് യാദവ് മുന്‍പ് പറഞ്ഞത് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളും സ്വാമി ചിന്മയാനന്ദയും ഓര്‍മ്മപ്പെടുത്തി.

English summary
The Akhilesh Yadav Government in Uttar Pradesh on Monday denied permission to the Vishwa Hindu Parishad (VHP) for holding its proposed yatra in the state from August 25 to September 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X