കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ: പീഡനം നീലച്ചിത്രം കാണിച്ച്; ഒപ്പം ഭീഷണിയും

Google Oneindia Malayalam News

മുംബൈ: ഫോട്ടോജേര്‍ണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നീലച്ചിത്രത്തിന് അടിമയെന്ന് റിപ്പോര്‍ട്ട്. ചന്ദ് അഥവാ അബ്ദുള്‍ എന്ന ചെറുപ്പക്കാരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസ് നീലച്ചിത്രങ്ങളുടെ വീഡിയോ പിടിച്ചെടുത്തിട്ടുണ്ട്.

കൂട്ടുകാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ അബ്ദുള്‍ നീലച്ചിത്രം കണ്ട് ആസ്വദിക്കുകയായിരുന്നത്രെ. പെണ്‍കുട്ടിയെയും ഇയാള്‍ നീലച്ചിത്രം കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്. നീലച്ചിത്രം കാണിച്ച് ഹരംപിടിപ്പിക്കാന്‍ ശ്രമിച്ചും ബിയര്‍ ബോട്ടില്‍കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

mumbai rape protest

സംഭവത്തിന് ശേഷം കൂട്ടുകാരന്റെ വീട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടിയും കൂട്ടുകാരനും പോലീസില്‍ പരാതിപ്പെടില്ല എന്ന വിശ്വാസത്തിലായിരുന്നത്രെ അബ്ദുള്‍. പീഡനത്തിന് ശേഷം ആദര്‍ശ് നഗറിലുള്ള വീട്ടില്‍ ഇയാള്‍ ചെന്നിരുന്നു. അപ്പോഴും തന്നെ അന്വേഷിച്ച് പോലീസ് എത്തുമെന്ന് ഇയാള്‍ കരുതിയിരുന്നില്ല.

എന്നാല്‍ വീട്ടിലെത്തി അല്‍പസമയം കഴിഞ്ഞ ശേഷമാണ് പോലീസ് തന്നെ നിരീക്ഷിക്കുന്നതായി അബ്ദുളിന് തോന്നിയത്. ഉടന്‍തന്നെ ഇയാള്‍ ധോബി താലോയിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി ഇയാള്‍. വീട്ടില്‍ കഴിയാന്‍ തന്നെ അനുവദിക്കണമെന്നും ഇയാള്‍ കൂട്ടുകാരനോട് ആവശ്യപ്പെട്ടു. തല്ലുകേസില്‍ തന്നെ പോലീസ് അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ഇയാള്‍ കൂട്ടുകാരന്റെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

English summary
Mumbai gang-rape accused showed porn clips to victim photojournalist. They even threatened the victim with the sharp broken beer bottle's glass - report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X