ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ യാസിന്‍ അറസ്റ്റില്‍

ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗോരഘ് പൂരിന് സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്. ഇന്ത്യ തിരയുന്ന ഭീകരവാദികളില്‍ പ്രധാനിയാണ് യാസിന്‍. അറസ്റ്റിലാകുമ്പോള്‍ ഇയാളോടൊപ്പം മറ്റൊരു ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ അക്തറും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസര്‍ച്ച് ആന്റ് അനാസിലിസ് വിംഗ്(റോ) യിലേയും ഇന്റലിജന്‍സ് ബ്യൂറോയിലേയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഭീകരനെ കുടുക്കിയത്. ബീഹാറിലെ ദാര്‍ബംഗയില്‍ അന്വേഷണ സംഘം തമ്പടിച്ചിരുന്നു.
ദില്ലി പൊലീസിലെ ഒരു പ്രത്യേക സംഘവും കഴിഞ്ഞ ഒരാഴ്ചയായി അറസ്റ്റിന് വേണ്ടി ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നു. ദേശീയ സുരക്ഷാ ഏജന്‍സി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട് അറസ്റ്റിന്റെ വിവരം അറിയിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഇത് വരെയും അറസ്റ്റിനെ സ്ഥിരീകരിച്ച് യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ഇത് ആദ്യമായാണ് എന്‍ഐഎയ്ക്ക് ഇന്ത്യന്‍ മുദാഹിദ്ദീന്റെ തലവനെ പിടികൂടാനാകുന്നത്. ദില്ലി, പൂനെ, ബാംഗലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. അഹമ്മദ് സരാര്‍ സിദ്ദിബാപ്പ എന്നാണ് യാസിന്റെ യഥാര്‍ത്ഥ പേര്.












Click it and Unblock the Notifications