ഇംഗ്ലീഷ് മോശം; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
നാഗ്പൂര്‍: ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ വരുമ്പോള്‍ അതിനെ നേരിടാനാകാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. മരണമെന്തെന്ന്‌റിയാന്‍ വെറുതെ ആത്മഹത്യിലേക്ക് നടന്നുപോയവരും കുറവല്ല. എന്നാല്‍ ഇംഗ്ലീഷിലുള്ള പ്രാവീണ്യം കുറവായതുകൊണ്ട് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലോ...?
നാഗ്പൂരിലെ ദന്തോളി പോലീസ് സ്‌റ്റേഷന്റെ കീഴിലാണ് ഇത്തരമൊരു കേസ് വന്നിരിക്കുന്നത്. 17 വയസ്സുകാരനായ ധര്‍മേഷ് ഹിറുദ്കര്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്ത കളഞ്ഞത്.

ലക്ഷ്മി നഗറിലെ ഒരു വാടക വീട്ടിലാണ് ധര്‍മേഷും കുടുംബവും താമസിച്ചിരുന്നത്. 2013 ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ റൂമിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ധര്‍മേഷിന്റെ ഇളയ അനിയത്തിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇംഗ്ലീഷില്‍ അത്ര അറിവില്ലാത്തതുകൊണ്ട് കോളേജിലെ പാഠഭാഗങ്ങള്‍ പിന്തുടരാന്‍ ധര്‍മേഷിന് വലിയ ബുദ്ധിമുട്ടായിരുന്നവത്രെ. ഇക്കാര്യം കൊണ്ട് മാസങ്ങളായി ഇദ്ദേഹം ആകെ അസ്വസ്ഥനായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് അറിയാത്തത് ധര്‍മേഷിന് കോളേജില്‍ വലിയ നാണക്കേട് ഉണ്ടാക്കിയതായും സൂചനയുണ്ട്. ഈ പ്രശ്‌നം മറികടക്കാന്‍ കഴിയാതിരുന്നതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications