കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11കാരിയായ മകളെ വിറ്റ് പകരം ഫ്രിഡ്ജ് വാങ്ങി

Google Oneindia Malayalam News

girlchild
ന്യൂയോര്‍ക്ക്: 30 കാരിയായ അമ്മ മകളെ വിറ്റ് ഫ്രിഡ്ജും മറ്റ് വീട്ടുസാധനങ്ങളും വാങ്ങിയതായി റിപ്പോര്‍ട്ട്. അര്‍ജന്റീനക്കാരിയായ പാബ്ല അല്‍ദാനയാണ് പതിനൊന്ന് വയസ്സായ മകളെ അയല്‍വാസിക്ക് കൊടുത്ത് പകരം ഫ്രിഡ്ജും വീട്ടുസാധനങ്ങളും വാങ്ങിയത്.

അലുമിനിയം പാത്രം നിര്‍മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന പെണ്‍കുട്ടിയെ പോലീസ് സംരക്ഷണയിലേക്ക് മാറ്റി. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്ക് ഡെയ്‌ലിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ബാലവേല നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത് 11 കാരിയോടൊപ്പം മറ്റ് അഞ്ച് പെണ്‍കുട്ടികളെയും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. 14 നും 17 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളുള്ളതിനാല്‍ 11 കാരിയെ അമ്മ തന്നെയാണ് വീട്ടുസാധനങ്ങള്‍ക്ക് പകരമായി അയല്‍ക്കാരന് കൊടുത്തത്. ഈ സ്ത്രീക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്. ഇവരുടെ ഭര്‍ത്താവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിപ്പിച്ച സ്ഥാപനം അധികൃതര്‍ പൂട്ടിച്ചു. ബാലവേല ചെയ്യച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കുകയും ഇവിടെ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു.

English summary
An Argentine mother allegedly sold her 11-year-old daughter in exchange for a freezer. The report said that the family's financial strain led to the swap for the freezer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X