കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീത്തപ്പേര് കേള്‍ക്കാന്‍വയ്യ,സന്യാസി ലിംഗംമുറിച്ചു

  • By Soorya Chandran
Google Oneindia Malayalam News

അമേഠി: ആശാറാം ബാപ്പു ബലാത്സംഗ കേസില്‍ അകത്തായിരിക്കുകയാണല്ലോ. ഇത് മൊത്തം സന്യാസി സമൂഹത്തിന് അപമാനകരമാണെന്ന രീതിയില്‍ പ്രചരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ഇത്തരം ഒരു ലൈംഗികാരോപണ കേസില്‍ കുടുങ്ങരുതെന്ന് ആഗ്രഹിച്ച് അമേഠിയിലെ ഒരു സന്യാസി ഒരു കടുംകൈ കാണിച്ചു. സ്വന്തം ജനനേന്ദ്രിയം അദ്ദേഹം കത്തികൊണ്ട് മുറിച്ചു കളഞ്ഞു.

അമേഠിയിലെ മധോപുര്‍ പ്രദേശത്തെ ഉദാസീന്‍ മഠത്തിലെ സന്യാസി ശ്രേഷ്ഠനാണ് ഇദ്ദേഹം. പേര് സ്വാമി പ്രേം ദാസ്. വയസ്സ് 50. ലിഗം മുറിച്ചുകളഞ്ഞതോടെ വലിയ ആത്മവിശ്വാസത്തിലാണ് സ്വാമി. തനിക്കെതിരെ ആരും ഇനി ലൈംഗികാരോപണവുമായി വരില്ലെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം .

Swamy Prem Das

താന്‍ ആശാറാം ബാപ്പുവിന്റെ അനുയായിയൊന്നുമല്ലെന്നാണ് സ്വാമി പ്രേം ദാസ് പറയുന്നത്. പക്ഷേ ബാപ്പുവിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അത് തന്നെ വല്ലാതെ തളര്‍ത്തിയെന്ന് പ്രേം ദാസ് പറഞ്ഞു. സന്യാസിമാര്‍ എപ്പോഴും ഉയര്‍ന്ന സദാചാര ബോധം കാത്തുസൂക്ഷിക്കണം. ആശാറാം ബാപ്പുവിന്റെ പ്രവര്‍ത്തി ഹിന്ദു സന്യാസിമാര്‍ക്ക് മൊത്തത്തില്‍ അപമാനമായിപ്പോയെന്നും പ്രേം ദാസ് പറഞ്ഞു.

ആളുകള്‍ തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ തനിക്കത് തടയാനാകില്ല. പക്ഷേ ഭാവിയില്‍ തനിക്കെതിരെ ആരോപണം ഉയരാതിരിക്കാനുള്ള മുന്‍കരുതലായാണ് ലിംഗം തന്നെ മുറിച്ചുകളഞ്ഞതെന്നും സ്വാമി പ്രേം ദാസ് പറഞ്ഞു.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഗുഹ്യഭാഗത്തെ മുറിവ് സ്വാമിയെ ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അമേഠിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് നമ്മുടെ സ്വാമി ഇപ്പോള്‍.

English summary
Peeved at the allegation of sexual assault on a 16-year-old girl by self-styled godman Asaram Bapu, an Amethi-based sadhu has chopped off his genital with a razor, claiming nobody will be able to level sexual assault charges against him hereafter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X