മാലമോഷ്ടാവ് യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
മുംബൈ: മുംബൈയില്‍ വീണ്ടും സ്ത്രീകള്‍ക്കെതിരെ അതിക്രമം. സ്ത്രീയെ മാലമോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. മുംബൈയിലെ തുര്‍ഭേയില്‍ വച്ചാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇപ്പോഴും ആരോഗ്യനില വീണ്ടടുത്തിട്ടില്ല.സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടി വരികയാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു സബര്‍ബന്‍ സ്റ്റേഷനില്‍വച്ച് 28 കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. ട്രെയിന്‍ കയറുമ്പോഴാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഇവരെ അഞ്ജാതന്‍ ആക്രമിച്ചത്.
ഇതിന് മുമ്പ് അമേരിക്കന്‍ സ്വദേശിനി മിച്ചല്‍ മാര്‍ക് ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ അക്രമി തട്ടിയെടുക്കുയും ചെയ്തു. ലോക്കല്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. മറൈന്‍ ലൈന്‍സിനും ചര്‍ണി റോഡ് സ്‌റ്റേഷനും ഇടക്ക് വച്ച് ഒരാള്‍ ലേഡീസ് കമ്പാര്‍ട്ടമെന്റിലേക്ക് അതിക്രമിച്ച് കയറിയാണ് മിച്ചലിനെ ആക്രമിച്ചത്.
കഴിഞ്ഞ മാസമാണ് 23 വയസ്സുള്ള ഫോട്ടോ ജേര്‍ണലിസ്റ്റിനെ ശക്തി മില്‍ കൊമ്പൗണ്ടില്‍ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഈ കേസിലെ പ്രതികള്‍ ശക്തിമില്‍ കോമ്പൗണ്ടില്‍വച്ച് വേറെയും മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഒരു കോള്‍ സെന്റര്‍ ജീവനക്കാരി ഈ സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications