Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിനിരയായ 6വയസ്സുകാരിയ്ക്ക് വിവാഹം?

Rape
കേശവ്പുര: രാജസ്ഥാനിലെ കേശവ് പുരയില്‍ ആറ് വയസ്സുകാരിയെ 40 കാരന്‍ വീടിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഒരാഴ്ച മുന്‍പാണ് സംഭവം.മാത്രമല്ല പ്രതിയുടെഎട്ട് വയസ്സുള്ള മകനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുകയാണ്. കേശവ്പുര ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്.

സംഭവത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്നോടിയായി ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലാത്സംഗ വിവരം അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ ആക്രമിച്ച 40 വയസ്സുകാരന്റെ എട്ട് വയസ്സുള്ള മകനെ വിവാഹം കഴിയ്ക്കാനാണ് ഗ്രാമത്തിലുള്ളവരും നിര്‍ദ്ദേശിച്ചത്.

പെണ്‍കുട്ടി വീണ്ടും സെപ്റ്റംബര്‍ 4 ബുധനാഴ്ച ബലാത്സംഗം ചെയ്യപ്പെട്ടു. എന്‍ഡിടിവിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കാനുള്ള നിര്‍ദ്ദേശത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ഈ സംഭവത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായത്. പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ തടയാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല എന്നതാണ് രാജ്യത്ത് ആവര്‍ത്തിച്ച് കൊണ്ടിരിയ്ക്കുന്ന സ്ത്രീ പീഡനങ്ങളിലൂടെ വ്യക്തമാകുന്നത്.ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ പലപ്പോഴും ലഭിയ്ക്കാറില്ല. ദില്ലി കൂട്ടബലാത്സംഗംകേസിന്‍റെ വിധിയെ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+