Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസാഫര്‍നഗര്‍ കലാപം;രാജ്യത്തുടനീളം വ്യാപിയ്ക്കും?

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ വര്‍ഗീയ കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ പലടയിടത്തും സാമുദായിക കലാപങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. കലാപം നടക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. സെപ്‌റംറംബര്‍, 4,5 തീയതികളില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉത്തര്‍പ്രദേശ്, ബീഹാര്‍, കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ജമ്മു കാശ്മീര്‍, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുസാഫര്‍നഗറിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി.

riot

മുസാഫര്‍നഗറിലെ വര്‍ഗീയ കലാപം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും പടര്‍ന്ന് പിടിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ തന്നെ മറ്റ് ചില ഗ്രാമങ്ങളായ ബറൈലി, അലിഗാര്‍ഗ്, മഥുര, ഷാമ്ലി, മൊറാദാബാദ്, രാംപൂര്‍ സഹരണ്‍പൂര്‍ എന്നിവിടങ്ങളിലേയ്ക്കും അക്രമം പടരാന്‍ സാധ്യതയുണ്ട്.

കലാപം ഈ നിലയില്‍ തുടര്‍ന്നാല്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് പടരുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാജ്യത്ത് കലാപങ്ങള്‍ നടക്കുന്നത് പതിവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കലാപം ഉണ്ടാക്കാനുള്ള പ്രേരണ ജനങ്ങള്‍ക്ക് നല്‍കിയത് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളാണെന്ന് സൂചനയുള്ളതായി പറയുന്നു. നേതാക്കളുടെ പ്രസംഗവും കലാപം പടരുന്നതിന് കാരണമായി. ആഗസ്റ്റ് 27 ന് മുസാഫര്‍നഗറില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടതോട് കൂടിയാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിയ്ക്കുന്നത്.

പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു . ഷിന്‍ഡെ അഖിലേഷ് യാദവുമായും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഓരോ 12 മണിയ്ക്കൂറിലും സ്ഥലത്തെ സ്ഥിതിഗതികള്‍ അറിയിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചു. 2012 ല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന 40മത്തെ വര്‍ഗീയ സംഘര്‍ഷമാണ് മുസാഫര്‍നഗറിലേത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയാണ് സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+