Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തില്‍ ഒരു പുരുഷന്‍ പീഡകനെന്ന് സര്‍വ്വേ

ലണ്ടന്‍: ഏഷ്യാ പസഫിക് മേഖലയിലെ പത്തില്‍ ഒരു പുരുഷനെങ്കിലും സ്ത്രീപീഡകനെന്ന് സര്‍വ്വേ ഫലം. ലണ്ടനിലെ ഒരു മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കണ്ടെത്തിയത്. പതിനായിരത്തിലധികം പുരുഷന്മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.

പത്തില്‍ ഒരു പുരുഷനെങ്കിലും തന്റെ ഭാര്യയല്ലാത്ത സ്ത്രീയുമായി ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായാണ് സര്‍വ്വേ ഫലം. ഇതില്‍ അമ്പത് ശതമാനം പേരും വെറും ഉല്ലാസത്തിന് വേണ്ടിയാണ് ബലാത്സംഗത്തിന് മുതിര്‍ന്നതെന്നും സര്‍വ്വേ പറയുന്നു. തന്റെ പങ്കാളിയുടെ മേല്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമം കാ്ട്ടിയിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം പേര്‍ പറയുന്നു.

rape

ഏഷ്യാ പസഫിക് മേഖലയിലെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരിലാണ് സര്‍വ്വേ നടത്തിയത്. ബംഗ്ലാദേശ്, ചൈന, കംബോഡിയ, ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ശ്രീലങ്ക എന്നീ രാജ്യക്കാരിലായിരുന്നു സര്‍വ്വേ. സ്ത്രീകള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ റേച്ചല്‍ ജേക്‌സ പറഞ്ഞു.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന് നേരിട്ട് ചോദിക്കുകയായിരുന്നില്ല സര്‍വ്വേയില്‍. പകരം നിങ്ങളുടെ ഭാര്യയുടെ കാമുകിയോ അല്ലാത്ത ആരെയെങ്കിലും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 11 ശതമാനം ആളുകളും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ കാമുകിയോ സ്ത്രീയുമായി ബന്ധപ്പെട്ടതായിട്ടാണ് ഉത്തരം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+