Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ സഹായിച്ചു; സിപിഎം നേതാക്കള്‍ക്ക് നോട്ടീസ്

ആലപ്പുഴ: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനെ സഹായിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ 4 സി പി എം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും സി പി എം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗവുമായ കൈതവടക്ക് ശ്രീഭവനില്‍ എസ് .ശ്രീജിത്തിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സി പി എം മാവേലിക്കര ഏരിയ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണു 4 നേതാക്കള്‍ക്കു പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വനിത ജനനപ്രതിനിധി, ലോക്കല്‍ കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം എന്നിവര്‍ക്കാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

cpm

മോശമായി പെരുമാറിയതിന് 4 വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീജിത്തിനു ജാമ്യം അനുവദിച്ചു. എന്നാല്‍ പിന്നീട് മറ്റൊരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പുന്നപ്ര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഈ സേില്‍ ജാമ്യത്തിലിറങ്ങിയത് .

ശ്രീജിത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍ നേതൃത്വത്തോട് ആലോചിക്കാതെ ഇടപെടുകയും പരാതിക്കാരെ സ്വീധീനിക്കുകയും ചെയ്‌തെന്ന ആക്ഷേപം പാര്‍ട്ടിക്കാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തിലാണ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണു നോട്ടിസ് നല്‍കിയിട്ടുള്ളത് .

പരാതിക്കാരുടെ വീട്ടിലെത്തിയ പ്രാദേശിക നേതാക്കന്മാര്‍ അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, അറസ്റ്റിലായ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ബി ജെ പിയും കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു .

അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടും സംസാരിച്ചെന്നുമാണ് അധ്യാപകനെതിരെയുള്ള പരാതി. നാല് വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി പ്രധാനാധ്യാപികയെ കണ്ടത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+