Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ..എന്റെ ജീവിതവും'; ആത്മഹത്യ ചെയ്ത കർഷകന്റെ ഫോൺ സംഭാഷണം

ആലപ്പുഴ: ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്ററെ ആത്മഹത്യക്കുറിപ്പും ഫോൺ സംഭാഷണവും പുറത്ത്. തന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

താൻ നൽകിയ നെല്ലിന്റെ പണമാണ് സർക്കാർ പി ആർ എസ് വായ്പയായി നൽകിയത്. ഇത് കുടിശ്ശിക അടക്കം അടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ സർക്കാർ തന്നെ ചതിച്ചുവെന്നും പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

Death farmer alappuzha

കടബാധ്യതയെ തുടർന്നാണ് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.

എന്നാൽ പി ആർ എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവ​ദിച്ചില്ല. ഇതോടെയാണ് മനംമടത്താണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിൻ്റ ഫോൺ സംഭാഷണം പുറത്തുവന്നു.

എനിക്ക് നിൽക്കാൻ മാർ​ഗമില്ല. ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ എനിക്ക് കാശ് തന്നില്ല. ഞാനിപ്പോൾ കടക്കാരനാ?ണ്. ഞാൻ മൂന്നേക്കർ ഇപ്പോൾ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനും കാശില്ല.

ഞാൻ ലോണിന് വേണ്ടി അപേക്ഷിച്ചപ്പോൾ അവര് പറയുന്നത് പി ആർ എസ് കുടിശികയുള്ളത് കൊണ്ട് ലോൺ തരില്ലെന്നാണ്. എന്ത് പറയാനാ ഞാൻ പരാജയപ്പെട്ടു പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ട് പോയി, തുടങ്ങിയ കാര്യങ്ങളാണ് ഫോണിൽ സംസാരിച്ചത്.

ഒരു കർഷകനും പി ആർ എസ് വായ്പയുടെ പേരിൽ ബാധ്യത ഉണ്ടാകുന്നില്ല:മന്ത്രി

ഒരു കർഷകനും പി ആർ എസ് വായ്പയുടെ പേരിൽ ബാധ്യത ഉണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. അതിന്റെ പൂർണ ബാധ്യതയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും എല്ലാം ഇടപെടുന്നത് സർക്കാർ തന്നെയാണ്. കർഷകന്റെ ആത്മഹത്യയ്ക്ക് കാരണമായ വിഷയം എന്താണെന്ന് നോക്കി അതിനെ പറ്റി വിശദമായി പറയാണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചുള്ള പദ്ധതിയാണ് നെല്ല് സംഭരണം. 28 രൂപ 20 പൈസയിൽ 20 രൂപ 60 പൈസ കേന്ദ്രവും ഏഴ് രൂപ 80 പൈസ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികൾ എല്ലാം പൂർത്തിയായി റേഷൻ കട. കടയിലുടെ അരി വിതരണം പൂർത്തിയായ ശേഷം മാത്രമാണ് കേന്ദ്ര വിഹിതം ലഭിക്കുക, അതിന് ആറ് മാസം സമയമെടുക്കും.

കർഷകർക്ക് അത്രയും സമയം വൈകാതിരിക്കാനാണ് സംസ്ഥാന സർക്കാർ പി ആർ എസ് വായ്പയിലൂടെ നെല്ല് സംഭരിച്ചാൽ ഉടൻ പണം നൽകുന്നത്. ഇത്തവണയും പതിമൂന്നാം തീയതി മുതല്‍ പണം വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. മന്ത്രി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+