ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ: ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് 10000 ലിറ്റര്‍ ഹില്ലി അക്വാ കുപ്പിവെള്ളം, ജല ക്ഷാമമൊഴിഞ്ഞു!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭിവിക്കുന്ന ആലപ്പുഴയിലെ ജനങ്ങള്‍ക്ക് സഹായമായി ഹില്ലി അക്വാ 10000 ലിറ്റര്‍ കുപ്പിവെള്ളം ഒന്നാം ഘട്ടമായി ആലപ്പുഴയിലേക്ക് അയച്ചു.പി ജെ ജോസഫ് എം എല്‍ എ കുപ്പി വെള്ളം നിറച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ഇടുക്കിയിലെ ജലസമൃദ്ധിയെ കാര്യക്ഷമവും ജനോപകാരപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹില്ലി അക്വാ സംസ്ഥാന ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ഭാഗമായി 2015 ലാണ് രൂപീകൃതമായത്.

hillyaquawater-

പൂര്‍ണമായും മലങ്കര ജലാശയത്തിലെ വെള്ളമാണ് കുപ്പിവെള്ള നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സാന്‍ഡ് ഫില്‍റ്ററേഷന്‍, കാര്‍ബണ്‍ ഫില്‍റ്ററേഷന്‍, യൂ വി ട്രീറ്റ്‌മെന്റ് തുടങ്ങിയ 9 ഘട്ട ശുചീകരണ പ്രക്രിയയിലൂടെ കിട്ടുന്ന വെള്ളം ലബോറട്ടറികളില്‍ നിരീക്ഷിച്ച് അണുവിമുക്തമാണോ എന്ന് ഉറപ്പാക്കിയതിനു ശേഷമാണ് വില്‍പ്പനക്കെത്തുന്നത്. അനുദിനം വര്‍ധിച്ചു വരുന്ന കുപ്പിവെള്ള നിരക്കിനെ പിടിച്ചുനിര്‍ത്തുക, ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഹില്ലി അക്വായ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. വരും ദിവസങ്ങളിലും ആലുപുഴയിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.

English summary
alappuzha Local News 10000 litres of water to relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X